ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ കഥകളി -ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
കഥകളി -ലേഖനം

കേരളത്തിന്റെ തനതു കലാരൂപമാണ് കഥകളി. രാമനാട്ടം എന്ന കല പരിഷ്കരിച്ചാണ് കഥകളി ഉണ്ടായത്. കൊട്ടാരക്കര തമ്പുരാൻ ആണ് കഥകളിയുടെ സ്ഥാപകൻ. നൃത്തം, മുദ്ര, നാട്യം, ഗീതം, വാദ്യം എന്നിങ്ങനെ അഞ്ചു ഘടകങ്ങളുടെ സമഞ്ജസ സമ്മേളനമാണ് ഈ കലാരൂപം. കേളികൊട്ട് കഥകളിയുടെ സാഹിത്യ രൂപം ആണ്.
കഥകളി തുടങ്ങുന്നതിനു മുൻപ് മദ്ദള കേളി, വന്ദനശ്ലോകം, തോടയം, പുറപ്പാട് എന്നിവയാണ് കഥകളിയുടെ പ്രാരംഭ ചടങ്ങുകൾ. പശ്ചാത്തലത്തിൽ ഭാഗവതർ ആലപിക്കുന്ന പദങ്ങൾ അനുസരിച്ചു മുദ്രകളിലൂടെയും മുഖഭാവങ്ങളിലൂടെയും അരങ്ങത്തു നടന്മാർ അഭിനയിച്ചാണ് കഥകളിയിൽ കഥ പറയുന്നത്.
പച്ച, കത്തി, കരി, താടി,മിനുക്ക് തുടങ്ങിയവ ആണ് ഇതിലെ കഥാപാത്രങ്ങൾക്കു നൽകുന്ന വേഷങ്ങൾ. ചേണ്ട, ചേങ്ങില, മദ്ദളം, ഇലത്താളം മുതലായവയാണ് കഥകളിക്കുപയോഗിക്കുന്ന വാദ്യങ്ങൾ. കഥകളി എന്ന കലാരൂപം തികച്ചും ദൃശ്യവിരുന്നു തന്നെയാണ്. അതുകൊണ്ട് തന്നെ ഇത് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയിട്ടുമുണ്ട്.


അനുപല്ലവി
5 B ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം