ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാല വിശേഷം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്- കഥ

ഞാൻ കല്ലു, എന്റെ കൊറോണക്കാലവിശേഷങ്ങളാണ് ഞാൻ ഇവിടെ പങ്കുവെക്കുന്നത്. എന്റെ അച്ഛൻ വായനാട്ടിലാണ് ജോലി ചെയ്യുന്നത്. മൂന്നാഴ്‌ച കൂടുമ്പോഴാണ് അച്ഛൻ തിരികെ വരാറ്. സാധാരണ പോലെ അച്ഛൻ ജോലിക്ക് പോയി.

അതിനുശേഷം ആണ് ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച കൊറോണ വൈറസ് ഇന്ത്യയിലും അപകടകാരിയായത്. വൈറസ് ബാധിച്ചവരുടെ എണ്ണം കൂടിയപ്പോൾ സ്കൂളുകൾ എല്ലാം അടച്ചു.

അവധികാലം ആയല്ലോ ഞാനും അമ്മയും അനുജത്തിയും കൂടി അമ്മവീട്ടിൽ പോയി.രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആണ് പ്രധാനമന്ത്രി ലോക്‌ഡൗണ് പ്രെഖ്യാപിച്ചത് ആദ്യം മാർച്ച്‌ 31വരെ ആയിരുന്നൂ.കുറച്ചു ദിവസം കൂടി അമ്മവീട്ടിൽ നില്കാമല്ലോ എന്ന് ഓർത്തു എനിക്ക് സന്തോഷം തോന്നി.അതുകഴിഞ്ഞു ആണ് അറിയുന്നത് ലോക്ക്ഡൗൺ ഏപ്രിൽ 14 വരെ നീട്ടി എന്ന്.അച്ഛനെ കാണാൻ ഇനിയും കാത്തിരിക്കണം എന്ന് ഓർത്ത് എനിക്ക് സങ്കടം തോന്നി.

എന്റെ വീട്ടിൽ ആണെങ്കിൽ അപ്പൂപ്പനും അമ്മുമ്മയും അപ്പച്ചിയും മാത്രെമേ ഉള്ളൂ.എന്നും ഫോണിൽ വിളിച്ചു സംസാരിക്കുമെങ്കിലും അവരെ ഒക്കെ കണ്ടിട്ട് എത്ര ദിവസം ആയെന്നോ.

അച്ഛൻ വിഷുവിനു വരുമ്പോൾ വയനാട്ടിൽ കൊണ്ടുപോകാമെന്നും ഒരു മാസം അവിടെ താമസിക്കാമെന്നും വാക്ക് തന്നിരുന്നൂ.ട്രെയിൻ യാത്ര എനിക്ക് എത്ര ഇഷ്ടമാണെന്നോ.വയനാടൻ ചുരത്തിലൂടെ ഉള്ള യാത്രയുടെ ഭംഗിയും ഇനി എന്നാണാവോ ആസ്വദിക്കാൻ കഴിയുന്നത്.ആ പ്രതീക്ഷയും ഇല്ലാതെയായി.ഈ കൊറോണ കാലം എത്രയും പെട്ടന്ന് മാറാനും എല്ലാവരും വേഗം സുഖം ആവട്ടെ എന്നും ഞാൻ വളരെ അധികം ആഗ്രഹിക്കുന്നൂ.വയനാട്ടിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും വേണ്ട അച്ഛൻ ഒന്ന് വന്നാൽ മതിയായിരുന്നു എന്നാണ് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്.ഞാനും അനിയത്തിയും അച്ഛന്റെ വരവിനായി കാത്തിരിക്കുന്നു.... . </poem>


വൈഷ്ണവി ജെ സാബു
VI C ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ