ചൈനവുഹാനിലന്ന്
പൊട്ടിപുറപ്പെട്ടകോവിഡിന്ന്
രാജ്യാതിർത്തികൾ കീഴടക്കി
ഗോളാന്തരങ്ങളെ കീഴടക്കി
സ്പെയിനിറ്റലി പിന്നെയുഎസിലും
സൗദി ഒമാൻ പിന്നെ ഖത്തറിലും
താണ്ഡവമാടുന്നു കോവിഡിന്ന്
ഭീഷണിയാവുന്നു കോവിഡിന്ന്
ഇന്ത്യയിലെത്തിയ കോവിഡണു
കേരളത്തെയും ഉലച്ചു നോക്കി
പിണറായി മുഖ്യനും ഷൈലജ ടീച്ചറും
മുന്നിട്ടിറങ്ങി പൊരുതി നിന്നു
ആരോഗ്യ സേനയും പോലീസും
പിന്നെ കേരളമൊന്നാകെ അണിനിരന്നു
ബ്രേക്ക് ദ ചെയിൻ
ബ്രേക്ക് ദ ചെയിൻ
ബ്രേക്ക് ദ ചെയിൻ ക്യാംപൈൻ
ഒന്നിച്ച് നിൽക്കാം പൊരുതി നിൽക്കാം
സോപ്പുപയോഗിച്ച് കൈ കഴുകാം
മാസ്കുപയോഗിച്ച് വായ് മറയ്ക്കാം
ശാരീരീകാകലംപാലിച്ചിടാം
സാമൂഹികൊരുമ നിലനിർത്തിടാം
പ്രളയത്തെ അതിജീവിച്ച നമ്മളിപ്പോൾ
അതിജീവിക്കുമീ കോവിഡിനെയും
കേരളം പറയും
ലോകത്തിൻ മുന്നിൽ
അതിജീവനത്തിൻ പുതിയ കഥ