സഹായം Reading Problems? Click here


ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/കൊറോണ കാലത്തെ ഓർമ്മകൾ(കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ കാലത്തെ ഓർമ്മകൾ(കഥ)

വഴിയോരത്തു ജീവിതം തീർത്ത എനിക്ക് കൊറോണ വൈറസ് വിതച്ചത് നല്ല നല്ല ഓർമകളാണ്.....ദിവസമോ മാസമോ എനിക്കറിയില്ല ,ഒരു പ്രഭാതം വിശപ്പിന്റെ നിലവിളിയിൽ നിന്ന് ഉണർന്ന എനിക്ക് ഒരു അപരിചിതൻ ഒരു പൊതി തന്നു ...... അത് എന്താണെന്നോ ആര് തന്നതാണെന്നോ ഞാൻ അന്വേഷിച്ചില്ല. ഒരു പുഞ്ചിരി നൽകി ഞാൻ അത് സ്വീകരിച്ചു.ഉടനെ തന്നെ ആ പൊതി തുറന്ന് കഴിച്ചു.അയാൾ അപ്പോഴും എന്നെ നോക്കുന്നുണ്ടായിരുന്നു,കഴിച്ചു തീർന്നു അപ്പോഴാണ് അയാൾ എനിക്ക് ഒരു കുപ്പി വെള്ളം തന്നത്.... വെള്ളം കുടിച്ചിട്ട് ഏതാനും ദിവസങ്ങളായി! ഒട്ടും പാഴാക്കാതെ വെള്ളം ഉപയോഗിച്ചു,കാരണം എനിക്കതിന്റെ വിലയറിയാം.
അയാൾ എനിക്ക് ഒരു കവർ പോലെ എന്തോ തന്നു.ആകാംഷ കൊണ്ട് ഞാനത് തുറന്നു...മിനുസമുള്ള നീല നിറമുള്ള ഷർട്ടും,തിളക്കമേറിയ മുണ്ടും.ആ കവർ മുറുക്കി പിടിച്ചു ഞാൻ അവിടെ നിന്നു.പിന്നീട് ഒരു വണ്ടിയിൽ എന്താണെന്നോ ഏതാണെന്നോ അറിയാത്ത ഒരു സ്ഥലത്തേക്ക് കൊണ്ട് പോയി അവിടെ എത്തി അല്പനേരത്തിന് ശേഷം തന്നെ എന്നെപ്പോലെ ഒരുപാട് പേർ അവിടെയെത്തി.ഒരു പുഞ്ചിരി തൂക്കിക്കൊണ്ട് ഒരാൾ എന്റെയടുത് വന്നിരുന്നു.അയാളുടെ മുഖം കണ്ട എനിക്ക് പേരോ നാളോ ഒന്നും ചോദിക്കാൻ തോന്നിയില്ല . എന്റെ കയ്യിലിരുന്ന കുപ്പിയിലായിരിന്നു നോട്ടം,ക്ഷീണിതനായ അയാളോട് ഞാൻ വെള്ളം വേണോ എന്ന് ചോദിച്ചു.തല കുലുക്കി കൊണ്ട് അയാൾ വേണമെന്ന് ആവശ്യപ്പെട്ടു ഞാൻ ആ കുപ്പി അയാൾക്ക് നൽകി.അത് കണ്ട എന്നെ ഇവിടെ എത്തിച്ച ആ ആൾ 5-10കുപ്പികൾ നൽകി ശേഷം എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാൻ മടിക്കരുതെന്ന് ആവശ്യപ്പെട്ടു...അപ്പോഴാണ് പോലീസുകാർ സംസാരിക്കുന്നത് കേട്ടത്....കൊറോണയെന്ന മഹാമാരിയെ തുടർന്നായിരുന്നു എന്നെപ്പോലുള്ളവരെ അവിടെ എത്തിച്ചത് എന്നറിഞ്ഞു. ഞാൻ എന്നെ ഇവിടെ എത്തിച്ചയാളോട് പേര് ചോദിച്ചു? അരുൺ എന്നാണത്രെ! അരുണിനോട് ഞാൻ എന്താണ് കൊറോണ എന്ന് ചോദിച്ചപ്പോൾ അയാൾ എനിക്ക് അതിനെപ്പറ്റി വിശദീകരിച്ചു തന്നു... ഇതിനെ പറ്റി കേട്ടപ്പോൾ ആദ്യം അത്ഭുതവും പിന്നീട് സങ്കടവും തോന്നി.
അങ്ങനെ അങ്ങനെ ഒരുപാട് ദിവസങ്ങൾ കടന്ന് പോയി ..... ഒരുപാട് നാളുകൾക്ക് ശേഷം ആ മഹാമാരി മനുഷ്യരെ കൊന്നൊടുക്കി എന്നറിഞ്ഞു.പിന്നെയും ദിനങ്ങൾ കടന്ന് പോയി,എല്ലാ ദിവസവും അവിടെ ഓരോ സംഘടനകളും ഭക്ഷണപ്പൊതികൾ തരുമായിരുന്നു...അതിൽ എനിക്കേറെ സന്തോഷവും അതിലേറെ അവരോട് നന്ദിയും മാത്രം.ഒരുപാട് മാസങ്ങൾക്ക് ശേഷം ആ മഹാമാരിയെ ലോകം തുടച്ചു നീക്കി എന്നറിഞ്ഞു.ആദ്യമെനിക്ക് സന്തോഷമാണ് തോന്നിയത്.ആ പ്രഭാതം ഞങ്ങളെ എല്ലാവരെയും ഞങ്ങൾ താമസിച്ചിരുന്ന സ്ഥലങ്ങളിലേക്ക് തന്നെ കൊണ്ട് പോയി.പിന്നീട് ഭക്ഷണപൊതിയില്ല,വസ്ത്രമില്ല,കിടക്കാൻ മെത്തയില്ല...
റോഡിൽ ഹോൺ വിളികളും പുകയും മാത്രം... ഞാൻ മനസിലാക്കി;ഓരോ സന്തോഷത്തിന് പുറകിലും സങ്കടമുണ്ട്
എന്റെ ജീവിതം വീണ്ടും വഴിയോരത്ത്...
ഒന്നും തന്നെ ശ്വാശ്വതമല്ല,താൽക്കാലികം മാത്രം............

അമൃത ആനന്ദ്
7 ഡി ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ