ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ഇതിനുമപ്പുറം - കവിത

Schoolwiki സംരംഭത്തിൽ നിന്ന്
ഇതിനുമപ്പുറം - കവിത

കാലത്തിൻ യവനിക തീർത്തൊരാ
കാല്പനിക ലക്ഷ്മണ രേഖയിൽ മെല്ലവേ നീന്തുന്നു ഭാവന,
തിരയുന്നു സർഗ
ചിന്തകൾ തൻ നൃത്തോന്മാത മരന്ത മന്ദാകിനി.

മഞ്ജീരമണിയുന്നു, മണിയോർമ്മകൾ
മഞ്ഞിന്റെ തണുവിനാൽ നനയുന്നു തനുവും.
അലിവാർന്ന തെന്നലും ചൊല്ലുന്നു പോയ് മറയുമീ ദുരിത കാലം.

അകലെ അലിയുന്ന പകലോൻ തൻ തൂലികത്തുമ്പാൽ നിറം ചായ്ച്ചും
 ചരിച്ചും കടുപ്പിച്ചും വാരിവിതറിയെൻ
ബോധമണ്ഡലമൊരു ചായക്കടലാസ് മാത്രമാക്കി....



                            
                                 


 

പാർവതി എം സിബു,
VII D ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത