ഗവ എൽ പി എസ് വെള്ളാവൂർ/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായ്

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റക്കെട്ടായ്

രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നന്ന് രോഗം വരാതെ സൂക്ഷിക്കുന്നതാണെന്നു പറയാറുണ്ട്. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തായി മാറിയിരിക്കുകയാണ് കോവിഡ് 19 ചൈനയിലാണ് ഈ രോഗം ആദ്യം കണ്ടത്. അവരുടെ തെറ്റായ ആഹാരരീതിയാണ് ഈ മഹാരോഗത്തിന് കാരണമെന്നു കരുതുന്നു.

നല്ല ആരോഗ്യ ശീലങ്ങൾ ഏതസുഖത്തെയും തുരത്തുന്നതാണ്. ക്ലാസിൽ നിന്നും വീട്ടിൽ നിന്നും പഠിച്ച ശുചിത്വ ശീലം നമ്മൾ പാലിക്കേണ്ടതാണ്. സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ച് 20സെക്കന്റ വൃത്തിയായി കൈകഴുകുക, മാസ്ക് ധരിക്കുക , സാമൂഹിക അകലം പാലിക്കുക, വീടിനുള്ളിൽ തന്നെ കഴിയുക ഇങ്ങനെ വൈറസ് ബാധയേല്ക്കാതിരിക്കാൻ ശ്രദ്ധിക്കാം .കൊച്ചു കുട്ടികൾക്ക് വൈറസ് ബാധപെട്ടന്നുണ്ടാകുമെന്ന് പറയുന്നു . അതിനാൽ നമ്മൾ കുട്ടികൾ വളരെ ശ്രദ്ധിക്കണം . കളിച്ചും പഠിച്ചും ചിത്രങ്ങൾ വരച്ചും പൂച്ചെടി നട്ടും അമ്മയെ സഹായിച്ചും നമുക്കീ കൊ റോണക്കാലം ഒറ്റക്കെട്ടായ് അതിജീവിക്കാം.

ശ്രേയാദേവി എസ്
3 എ ഗവ എൽ പി എസ് വെള്ളാവൂർ
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം