ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/കൊറോണ-കേരളം ലോകത്തിന് ഒരു മാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ-കേരളം ലോകത്തിന് ഒരു മാതൃക

കൊറോണ എന്ന മഹാമാരി മൂലം ലോകത്ത് ഇരുപത്തിരണ്ട് ലക്ഷത്തിലധികം ആളുകൾ രോഗബാധിതരാകുകയും ഒന്നര ലക്ഷത്തിലധികം പേ‍ർക്ക് മരണം സംഭവിക്കുകയും ചെയ്തു.ലോകത്ത് ഇരുന്നൂറ്റിപ്പത്തിലധികം രാജ്യങ്ങളെ ഈ മഹാവിപത്ത് ബാധിച്ചു.ഓരോ ദിവസവും രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഭയാനകമായ രീതിയിൽ വർദ്ധിച്ച് വരികയാണ്.

ഇന്ത്യയിൽ ആദ്യമായി കൊറോണരോഗം സ്ഥിരീകരിച്ചത് കേരളത്തിലാണ്.എന്നാൽ കേരളസർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിയമപാലകരുടെയും സമയോചിതവും വിവേകപൂർണ്ണവുമായ ഇടപെടൽമൂലം ഓരോദിവസവും രോഗബാധിതരുടെ എണ്ണം കുറയുകയും രോഗവിമുക്തി നേടുന്നവരുടെ എണ്ണം കുടുകയും ചെയ്യുന്നു.ലോകത്ത് കൊറോണ മൂലം പ്രതിദിനം ആയിരക്കണക്കിനാളുകൾ മരിക്കുമ്പോൾ കേരളത്തിലെ ആകെ മരണം വിരലിലെണ്ണാൻ മാത്രം.

രോഗപ്രതിരോധത്തിനായി കേരളം ചെയ്ത കാര്യങ്ങൾ എല്ലാവർക്കും മാതൃകയാണ്.രോഗനിയന്ത്രണത്തിനുവേണ്ടി അതിർത്തികൾ അടച്ചു.ഗതാഗതസംവിധാനങ്ങൾ പൂർണ്ണമായി നിയന്ത്രിച്ചു.സാമൂഹികഅകലം കർശനമാക്കി.രോഗബാധിതരെയും രോഗലക്ഷണങ്ങളുളളവരെയും ചികിത്സിക്കുകയും ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കർശന നിരീക്ഷണത്തിലാക്കുകയും ചെയ്തു.ഇവരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തി.പൊതുഇടങ്ങളിൽ മാസ്കും സാനിറ്റൈസറും ഉപയോഗിക്കന്നത് നിർബന്ധമാക്കി.ആരോഗ്യപ്രവർത്തകരുടെയും നിയമപാലകരുടെയും സുരക്ഷ ഉറപ്പാക്കി.

ഒരു വികസ്വര രാജ്യമായ ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമായ കേരളം കൊറോണ വൈറസിനെ പോരാടിതോല്പിക്കുന്നത് ലോകത്തിലെ അതിസമ്പന്ന രാജ്യങ്ങളും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും വളരെ അത്ഭുതത്തോടുകൂടിയാണ് വീക്ഷിക്കുന്നത്.WHO,UN തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ പ്രശംസയ്ക് പാത്രമാകാൻ കേരളത്തിന് സാധിച്ചു.അതിനാൽ കൊറോണ എന്ന മഹാവിപത്തിനെ തോല്പിക്കുന്നതിൽ കേരളം ലോകത്തിന് ഒരു മാതൃകയാണ്.

ജേക്കബ് അൽഫോൻസ്
4 എ ഗവ.എൽ.പി.സ്കൂൾ മേവട
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം