ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/ നാം നന്നായാൽ നമുക്ക് നന്ന്
നാം നന്നായാൽ നമുക്ക് നന്ന്
ലേഖനം ....വിഷയം :(ശുചിത്വം ,പരിസ്ഥിതി രോഗപ്രതിരോധം ) നമുക്ക് ദൈവം തന്ന വരദാനം ആണ് ഈ പ്രകൃതി .പ്രകൃതിയിലെ സർവ്വ ജീവജാലങ്ങളും പരസ്പരം ആശ്രയിച്ചാണ് ജീവിക്കുന്നത് .പുഴ ,കടൽ ,മല ,കാട് ഇതെല്ലാം തന്നെ പ്രകൃതിയുടെ വരദാനമാണ് .ഈ പ്രകൃതിയും ജീവജാലങ്ങളും എല്ലാം തന്നെ നമ്മുടെ സമ്പത്താണ് .നാം അതിനെ സംരക്ഷിക്കുക തന്നെ വേണം .എന്നാൽ ഇന്ന് മനുഷ്യൻറെ ക്രൂരമായ പ്രവർത്തനങ്ങൾ കൊണ്ട് പ്രകൃതി മനുഷ്യനോട് പ്രതികാരം വീട്ടുകയാണ് .പ്രകൃതി പ്രളയത്തിൻറെ രൂപത്തിലും ,ഉരുൾപൊട്ടൽ രൂപത്തിലും ,സുനാമിയുടെ രൂപത്തിലും പ്രകൃതി പ്രതികാരം ചെയ്യുന്നു .മനുഷ്യൻറെ വനത്തിലേക്കുള്ള കടന്നുകയറ്റം ,നദികൾ മണ്ണിട്ട് നികത്തൽ ,മണൽവാരൽ ,മരങ്ങൾ വെട്ടി നശിപ്പിക്കൽ ,പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗം ,കീടനാശിനികളുടെ ഉപയോഗം ഇവയെല്ലാം മനുഷ്യൻറെ ക്രൂര പ്രവർത്തനങ്ങളാണ് .ദൈവം നമുക്ക് തന്ന ഈ വരദാനത്തെ നാം തന്നെ നശിപ്പിക്കുകയാണ് .അതിന് പ്രകൃതി തന്നെ മനുഷ്യർക്ക് തിരിച്ചടി നൽകുന്നുണ്ട് . എന്നാൽ മനുഷ്യൻറെ ശുചിത്വമില്ലായ്മ കൊണ്ടാണ് ശരീരത്തെ ചില കീടാണുക്കൾ ആക്രമിക്കുന്നത് .വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒരു വ്യക്തിയുടെ ജീവിതത്തിലെ അടിസ്ഥാന ഘടകങ്ങളാണ് .അത് ഒരു മനുഷ്യൻറെ സമ്പത്തും കൂടിയാണ് .രാവിലെയും വൈകുന്നേരവും പല്ലുതേക്കുക ,കുളിക്കുക ,വൃത്തിയുള്ള ആഹാരം കഴിക്കുക ,വൃത്തിയുള്ള വസ്ത്രം ധരിക്കുക ഇവയെല്ലാം ഒരു മനുഷ്യൻറെ വ്യക്തി ശുചിത്വത്തിൽ പെടുന്നവയാണ് .എന്നാൽ പരിസരശുചിത്വം കൂടി ഉണ്ടെങ്കിൽ മാത്രമേ നമുക്ക് രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ കഴിയുകയുള്ളൂ .മഴ സമയങ്ങളിലാണ് രോഗങ്ങളുടെ എണ്ണം കൂടുന്നത് .ആ സമയങ്ങളിൽ വെള്ളം കെട്ടികിടക്കുക യും കൊതുകുകൾ മുട്ടയിട്ട് പെരുകുകയും അവ പല രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും .അതിനാൽ വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഇല്ലാതാക്കുക .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക .ഇത്തരം കാര്യങ്ങളിലൂടെ നമുക്ക് പരിസരശുചിത്വം ഉറപ്പിക്കാൻ കഴിയും .ഇന്ന് നമ്മുടെ മിക്ക വീടുകളിലും പഴങ്ങളും പച്ചക്കറികളും പുറത്തു നിന്നാണ് വാങ്ങുന്നത് .അവ വരുന്നത് അന്യസംസ്ഥാനങ്ങളിൽനിന്നും ആണ് .ഇവ പലതും തന്നെ അമിതമായ കീടനാശിനി പ്രയോഗത്തിലൂടെ എത്തിച്ചേരുന്നതാണ് .അതുകൊണ്ടുതന്നെ അവ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം .നന്നായി കഴുകിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ .വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ച് നമുക്ക് രോഗങ്ങൾ അകറ്റാം .ആരോഗ്യമുള്ള മനസ്സിനെ ആരോഗ്യമുള്ള ശരീരം ഉണ്ടാവുകയുള്ളൂ .രോഗം വരുന്നതിനേക്കാൾ നല്ലതാണ് രോഗം വരാതെ സൂക്ഷിക്കുന്നത് .ഇനി രോഗപ്രതിരോധ ത്തെ പറ്റി പറയുകയാണെങ്കിൽ രോഗം വരാതിരിക്കാൻ നാം കൂടുതൽ ശ്രദ്ധിക്കണം .അതിനു വേണ്ട പ്രധാന ഘടകങ്ങളാണ് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും .കൂടാതെ നമ്മുടെ ശരീരം വളരെ ദുർബലമാണ് എങ്കിൽ കീടാണുക്കൾക്ക് ശരീരത്തിൽ കടന്നുകയറി ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ് .അതിനാൽ നമ്മുടെ ശരീരം ആരോഗ്യം ഉള്ളതായിരിക്കണം .അതിനാൽ വൃത്തിയുള്ള ആഹാരം കഴിക്കുക ,ശുദ്ധജലം കുടിക്കുക ,ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുക ,ഫാസ്റ്റ് ഫുഡ് പോലുള്ളവ ഒഴിവാക്കുക .ഭക്ഷണത്തിൽ ധാരാളം പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക .ഇത്തരത്തിൽ നമുക്ക് രോഗത്തെ പ്രതിരോധിക്കാം .രോഗപ്രതിരോധശേഷി കൂട്ടുകയും ചെയ്യാം .കൂടാതെ രോഗത്തെ ചെറുത്തു നിർത്താനും കഴിയുന്നു .അഥവാ രോഗം പിടിപെട്ടാൽ ഉടൻ തന്നെ ചികിത്സ തേടുക .ഇന്ന് നമുക്കറിയാം കൊറോണ വൈറസ് നമ്മുടെ ലോകത്തെ നശിപ്പിക്കുന്നത് .ഈ സമയത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും രോഗവ്യാപനം തടയാൻ ആണ് .കൂടാതെ ആരോഗ്യമുള്ള ശരീരത്തിൽ ഈ വൈറസിന്ജീവിക്കാൻ കഴിയുകയില്ല .നാം ഒരു പരിധിവരെ ശുചിത്വം പാലിച്ച് രോഗങ്ങളെ നിയന്ത്രിക്കുക .
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം