ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/കൊറോണ പരിസ്ഥിതിക്ക് വര‍ുത്തിയ മാറ്റങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പരിസ്ഥിതിക്ക് വര‍ുത്തിയ മാറ്റങ്ങൾ

കൊറോണ- പരിസ്ഥിതിക്ക് വര‍ുത്തിയ മാറ്റങ്ങൾ: ലോകമെമ്പാടും കൊറോണ ഭീതി പടർന്നു പിടിക്കുകയാണ്.ഈ ലോക് ഡൗൺ മൂലം പ്രകൃതിക്ക് എന്തെല്ലാം മാറ്റങ്ങൾ വന്നു എന്ന് നിങ്ങൾ ചിന്തിച്ചോ കൂട്ടുകാരെ....എല്ലാത്തരം ഗതാഗതങ്ങളും നിർത്തിയതിനാലും ,ഫാക്ടറികൾ പ്രവർത്തിക്കാത്തതിനാലും വിഷമയമായ പുക അന്തരീക്ഷത്തിൽ കലരുന്നില്ല. ശബ്ദമലിനീകരണം ഇല്ല.എങ്ങും മാലിന്യക്കൂമ്പാരമില്ല.മണൽ ഖനനവും, പാറപൊട്ടിക്കലുമില്ല.നദികൾ സ്വസ്ഥമായി ഒഴുകുന്നു.അന്തരീക്ഷ മലിനീകരണം കുറഞ്ഞതിനാൽ ഓസോൺ പാളിക്ക് കുറച്ചെങ്കിലും മാറ്റം വന്നു കാണും..എന്തിനേറെ പറയുന്നു 30 വർഷങ്ങൾക്കു ശേഷം പഞ്ചാബുകാർ മഞ്ഞു നിറഞ്ഞ ഹിമാലയം വരെ നഗ്നനേത്രങ്ങൾ കൊണ്ട് കണ്ടു.. ഇപ്പോ എന്റെ വീടിനു ചുറ്റും ധാരാളം കിളികൾ എത്താറുണ്ട്. ഞാനിതുവരെ കണ്ടിട്ടില്ലാത്തവയും ഇക്കൂട്ടത്തിലുണ്ട്.. ഞാനവയെ നിരീക്ഷിച്ച് അവരുടെ പാട്ടുകൾ കേൾക്കാറുണ്ട്.. സമയം പോവുന്നത് അറിയാറേയില്ല. ഇങ്ങനെയൊക്കെ കുറേ നല്ല കാര്യങ്ങളും ഈ ഘട്ടത്തിൽ സംഭവിച്ചു. എന്നാൽക്കൂടിയും എത്രയും വേഗം കോവിഡ് എന്ന മഹാമാരിയെ ഇല്ലാതാക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. അതിനായി നമുക്ക് ഒന്നിച്ച് അണിചേരാം..

ഋഷികേശ് എസ്
3 എ ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം