ഗവ എൽ പി എസ് പൂഞ്ഞാർ/ചരിത്രം
1901 സ്ഥാപിതമായ പൂഞ്ഞാർ ഗവൺമെൻറ് എൽ പി സ്കൂൾ പൂഞ്ഞാർ തമ്പുരാക്കന്മാർ തങ്ങളുടെ ആശ്രിതരുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനു വേണ്ടി ആരംഭിച്ച വിദ്യാലയമാണ്
കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ കേരളഗവൺമെൻറ് എല്ലാ ലോവർ പ്രൈമറി സ്കൂളും ഏറ്റെടുക്കുകയും കൊട്ടാരം വകയായിരുന്ന മലയാളം പള്ളിക്കൂടം ഗവൺമെൻറ് എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച പല പ്രമുഖരും ഈ വിദ്യാലയ മുത്തശ്ശിയുടെ ശിഷ്യ കണങ്ങളാണ്
1984 പ്രീപ്രൈമറി വിഭാഗവും കൂടി ഈ വിദ്യാലയത്തിൽ ചേർന്ന് പ്രവർത്തനമാരംഭിച്ചു ഈ നാടിൻറെ വിദ്യാഭ്യാസമേഖലയിലെ പുരോഗതിക്ക് അടിത്തറപാകിയ സ്ഥാപനമാണ് ഗവൺമെൻറ് എൽ പി സ്കൂൾ പൂഞ്ഞാർ പ്രൈമറി വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആയതു മുതൽ നിരവധി വികസന പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ നടത്തപ്പെട്ടു ഈ വികസന പദ്ധതികളിൽ പ്രധാനപ്പെട്ടവയാണ് കഴിഞ്ഞ ഭരണ സമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ സ്കൂൾ ഓഡിറ്റോറിയം മൾട്ടിമീഡിയ ലേണിംഗ് ഹാൾ ഊട്ടുപുര തുടങ്ങിയവ നമ്മുടെ സ്കൂൾ കെട്ടിടം കാലപ്പഴക്കം കൊണ്ട് നുണകൾ നേരിട്ട് അപ്പോഴാണ് പുതിയൊരു കെട്ടണം എന്ന ആശയം ഉയർന്നുവന്നത് 2016 17 വർഷത്തിൽ 100 വർഷം പഴക്കമുള്ള പൊതുവിദ്യാലയങ്ങൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി നമ്മുടെ സ്കൂളിന് 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു
ഊർജ്ജസ്വലരായി പ്രവർത്തിക്കുന്ന സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും മദർ പി ടി എ യും സ്കൂൾ വികസന സമിതിയും സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. ഇതോടൊപ്പം ആത്മാർത്ഥതയും കഴിവും കൈമുതലായുള്ള അധ്യാപകരും ചേർന്ന് ഈ വിദ്യാലയത്തെ മികവിലേക്ക് നയിക്കുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |