ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/തത്തമ്മയും കാക്കച്ചിയും.

Schoolwiki സംരംഭത്തിൽ നിന്ന്
തത്തമ്മയും കാക്കച്ചിയും

ഒരു കാട്ടിൽഒരു ആൽമരമുണ്ടായിരുന്നു.അതിൽ ഒരു തത്തമ്മയും ഒരു കാക്കയും താമസിച്ചിരുന്നു.പച്ചത്തൂവലും ചുവന്ന ചുണ്ടുകളുമുള്ള തത്തമ്മ സുന്ദരിയായിരുന്നു.അവൾ അഹങ്കാരിയുമായിരുന്നു.കറുത്ത കാക്കച്ചിയോട് തത്തമ്മ കൂട്ടുകൂടില്ലായിരുന്നു.അവൾ എപ്പോഴും കാക്കച്ചിയെ കളിയാക്കും.ഇതു കേട്ട് പാവം കാക്കച്ചി കരയും.ഇതെല്ലാം ആൽമരം കാണുന്നുണ്ടായിരുന്നു.കാക്കച്ചിയുടെ ചുള്ളിക്കമ്പ് കൊണ്ടുള്ള കൂട് കണ്ട് തത്തമ്മ എപ്പോഴും കളിയാക്കും.അങ്ങനെ കുറെനാൾ കഴിഞ്ഞുപോയി.തത്തമ്മയുടെയും കാക്കച്ചിയുടെയും മുട്ടകൾ വിരിഞ്ഞു.ഒരു ദിവസം തത്തമ്മ തീറ്റതേടിപ്പോയി.കാക്കച്ചി ആൽമരത്തിൽഇരിക്കുകയായിരുന്നു.അപ്പോഴാണ് വലിയൊരു ചിറകടി കേട്ടത്.കാക്കച്ചി നോക്കുമ്പോ അതാ ഒരു വലിയ പരുന്ത് തത്തമ്മയുടെ കൂട് ലക്ഷ്യമാക്കി പറന്ന് വരുന്നു, തത്തമ്മയുടെ കുഞ്ഞുങ്ങളെ റാഞ്ചിയെടുക്കാൻ.അതുകണ്ട കാക്കച്ചി കാ...കാ എന്നുവിളിച്ചു.ആ കാട്ടിലെ കാക്കകൾ എല്ലാം പറന്നുവന്നു പരുന്തിനെ കൊത്തിയോടിച്ചു.ഇതെല്ലാം കണ്ടുകൊണ്ട് അതാ തത്തമ്മ പറന്നുവരുന്നു.പരുന്തിൽ നിന്നും തന്റെ കുഞ്ഞുങ്ങളെ രക്ഷിച്ച കാക്കച്ചിയോട് താൻ ചെയ്ത തെറ്റുകൾക്ക് മാപ്പു പറഞ്ഞു. “ഇനി നമ്മൾ എന്നും കൂട്ടുകാരായിരിക്കും.”തത്തമ്മ പറഞ്ഞു. താൻ കൊണ്ട് വന്ന തീറ്റയിൽ നിന്നും കാക്കച്ചിയുടെ കുഞ്ഞുങ്ങൾക്കും അവൾ കൊടുത്തു.ഇതു കണ്ട കാക്കച്ചിക്കും ആൽമരത്തിനും സന്തോഷമായി.

ശ്രദ്ധരാജ്
1 ഗവ എൽ പി എസ് തെങ്ങുംകോട് തിരുവനന്തപുരം പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ