ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/മറ്റ്ക്ലബ്ബുകൾ
(ഗവ എസ് വി ഹയർ സെക്കന്ററി സ്കൂൾ, കുടശ്ശനാട്/മറ്റ്ക്ലബ്ബുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബേഠി ബച്ചാവോ
ജൂലൈ 20 ആം തീയതി വനിത ശിശു വികസന വകുപ്പ് ഐ. സി. ഡി. എസ്.ഭരണിക്കാവിലെ നേതൃത്വത്തിൽ പാലമേൽ ഗ്രാമപഞ്ചായത്ത് വകുപ്പ് പെൺകുട്ടികൾക്കായി ബേഠി ബച്ചാവോ ബേഠി പഠാവോ എന്നപേരിൽ ഒരു ബോധവൽക്കരണ ക്ലാസ് എടുത്തു. കൗമാര പ്രായത്തിലുള്ള കുട്ടികൾ ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഭക്ഷണരീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സംസാരരീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഒരു വ്യക്തിയോട് ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പഠനത്തിലേ കാര്യങ്ങൾ, എന്നിവയെപറ്റി എല്ലാം ക്ലാസിലൂടെ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഒരു പെൺകുട്ടി എങ്ങനെ സമൂഹത്തിൽ ഒരു വിപ്ലവം സൃഷ്ടിക്കാം ലോകത്തിന്റെ കാഴ്ചപ്പാടുകൾ എങ്ങനെ മാറ്റാം എന്നതെല്ലാം വളരെ മനോഹരമായി ആ ക്ലാസിലൂടെ പറഞ്ഞുതന്നു. വളരെ മനോഹരമായ ഒരു ക്ലാസ് ആയിരുന്നു അത്.