ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ശുചിത്വം പ്രതിരോധം
ശുചിത്വം പ്രതിരോധം
നമ്മുടെ ജീവിതചര്യയിൽ ഏറ്റവും പരമപ്രധാനമായ ഒന്നാണ് ശുചിത്വം . ഓരോ വ്യക്തിയുടേയും ആരോഗ്യത്തിൻെറ അടിത്തറ ഒരു പരിധിവരെ ശുചിത്വത്തിൽ ആശ്രയിച്ചിരിക്കുന്നു. പോഷകസമൃദ്ധമായ ആഹാരത്തോടൊപ്പം വ്യക്തിശുചിത്വവും ഉണ്ടെങ്കിൽ മാത്രമെ നമ്മുടെ ആരോഗ്യത്തെ നമുക്ക് നിലനിർത്താൻ സാധിക്കുകയുള്ളു . ശുചിത്വം പലതരത്തിലുണ്ട് . വ്യക്തിശുചിത്വവും പരിസരശുചിത്വവും അവയിൽ ഉൾപ്പെടുന്നവയാണ് . ഓരോ വ്യക്തിയും അവരവരുടെ ദൈന്യംദിന ജിവിത്തിൽ ചെയ്യേണ്ട കാര്യങ്ങളാണ് വ്യക്തിശുചിത്വം കൊണ്ട് അർഥമാക്കുന്നത് . ദന്തശുദ്ധീകരണം,സ്നാനം, ശുചിതമുള്ള വസ്ത്രം ധരിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രഥമമായി വ്യക്തിശുചിത്വത്തിൽ ഉൾപ്പെടുന്നവ .അവ കൃത്യമായി ദിവസവും വൃത്തിയോടെ ചെയുക എന്നതാണ് ഒരു വ്യക്തിയന്ന നിലയിൽ നമ്മൾ ഓരോരുത്തരുടേയും ധർമ്മം . വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് പരിസരശുചിത്വം .നമ്മുടെ ശരീരത്തെ ശുദ്ധമായി വയ്ക്കുന്നതിനോടൊപ്പം നാം വസിക്കുന്ന സ്ഥലത്തേയും ചുറ്റുപാടിനേയും ശുചിത്വത്തോടെ പരിപാലിക്കുക എന്നത് നമ്മുടെ കടമയാണ് .നമ്മുടെ വീടുകളിലെ മാലിന്യങ്ങളെ മറ്റുള്ളവരുടെ പറമ്പിലേക്ക് വലിച്ചെറിഞ്ഞല്ല നാം നമ്മുടെ പരിസരത്തെ വൃത്തിയാക്തേണ്ടത് .മറിച്ച് അവ നമ്മുടെ പറമ്പുകളിൽ തന്നെ സംസ്കരിക്കാനുള്ള കാര്യങ്ങളാണ് നാം ചെയ്യേണ്ടത് .അതോടൊപ്പം തന്നെ നമ്മുടെ വീടിന്റെ പരിസരത്ത് വെള്ളം കെട്ടികിടക്കാതിരിക്കാനും നമ്മൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.കാരണം ഇത്തരം വെള്ളക്കെട്ടുകളിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുകയും ഇവ കാരണം പലതരത്തിലുള്ള പകർച്ചവ്യാധികൾ നമ്മുടെ നാട്ടിൽ പടരുകയും ചെയ്യും. ശുചിത്വത്തിന് ഇന്നത്തെ സമൂഹത്തിലും പ്രാധാന്യം വളരെ വലുതാണ്.കാരണം ഇന്ന് ലോകം മുഴുവൻ കൊറോണ എന്ന പകർച്ചവ്യാധിയുടെ ഭീതിയിലാണ്. ലക്ഷങ്ങളോളം ആളുകൾ ഇന്ന് കൊറോണ ബാധിതരാണ്. രോഗം ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ലോകത്തെ ഭീതിയിലാഴ്ത്തുന്നു. ഈ സാഹചര്യത്തിൽ ഈ മഹാമാരിയിൽ നിന്നും മുക്തിനേടാൻ നാം സാമൂഹിക അകലവും വ്യക്തിശുചിത്വവും പാലിക്കേണ്ടത് അനിവാര്യമാണ്. മരുന്നുകണ്ടുപിടിക്കാത്ത ഈ വ്യാധിയെ ശുചിത്വം എന്ന മറുമരുന്ന് ഉപയോഗിച്ച് നമുക്ക് പ്രതിരോധിക്കാം .സമ്പർക്കത്തിലൂടെ പകരുന്ന ഈ വൈറസിനെ സോപ്പ് ഉപയോഗിച്ച് കഴുകി നമുക്ക് നശിപ്പിക്കാൻ സാധിക്കും .അതുകൊണ്ടുതന്നെ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകി നമ്മുടെ കരങ്ങളെ അണുവിമുക്തമാക്കാം .ഒറ്റക്കെട്ടായി ഒന്നിച്ചുനിന്ന് തുശുചിത്വം പ്രതിരോധം രത്താം നമുക്ക് ഈ മഹാമാരിയെ......
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 10/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 21/ 10/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം