ഗവ എച്ച് എസ് എസ് ചാല/അക്ഷരവൃക്ഷം/മനസ്സിന്റെ കണ്ണാടി

Schoolwiki സംരംഭത്തിൽ നിന്ന്
മനസ്സിന്റെ കണ്ണാടി

വലിയന്നൂർ ഗ്രാമത്തിലെ ഏറ്റവും വലിയ ധനികൻ ആയിരുന്നു രാംസിങ്. ഭാര്യയും രണ്ടു പെൺകുഞ്ഞുങ്ങളും ആണ് ഉള്ളത് . അദ്ദേഹത്തിന് പണക്കാരൻ എന്ന് അഹംഭാവം ഒന്നും ഉണ്ടായിരുന്നില്ല എല്ലാവർക്കും നല്ല നല്ല സഹായങ്ങൾ ചെയ്യുന്ന ആൾ തന്നെയായിരുന്നു രാംസിംഗ് . അദ്ദേഹത്തിന്റെ മക്കളുടെ പേര് മിന്നു എന്നും ,പൊന്നു എന്നു മായിരുന്നു.. മിന്നു നല്ല സൗന്ദര്യം ഉള്ളവളും നിറമുള്ളവളും ആണ്. പക്ഷേ പൊന്നു ഭംഗിയുണ്ടെങ്കിലും നിറം കുറവായി രുന്നു. രണ്ടുപേരെയും രാംസിംഗ് ഒരേപോലെയാണ് വളർത്തിക്കൊണ്ടു വന്നത്. രണ്ടുപേരും നല്ല സ്നേഹ ത്തോടെ ജീവിച്ചു. എല്ലാവരും അസൂയയോടെ രാംസിംഗിന്റെ കുടുംബത്തെ നോക്കി. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ മക്കൾ വളർന്നു വലുതായി. അവരെ കല്യാണം കഴിപ്പിക്കാൻ തീരുമാനി ച്ചു.ഒരു വിളംബരത്തിലൂടെ സ്വയംവരകല്യാണം നടത്താൻ തീരുമാനിച്ച വിവരം നാടു മുഴുവൻ അറിയിച്ചു. അദ്ദേഹം വിചാരിച്ചു , മക്കൾക്ക് അവർ തന്നെ വരനെ തിരഞ്ഞെടുക്കട്ടെ. പിറ്റേ ദിവസം അവരുടെ പിറന്നാൾ ആയിരുന്നു. ആ ദിവസം രാംസിംഗ് ഗ്രാമത്തിലുള്ള വിവാഹം കഴിക്കാത്ത ചെറുപ്പക്കാരെ വിരുന്നിനു ക്ഷണിച്ചു. പക്ഷെ വന്നവർ മുഴുവൻ മിന്നുവിനെ മാത്രമാണ് നോക്കിയത്. പൊന്നുവിനെ ആരും  ശ്രദ്ധിച്ചുപോലുമില്ല. അവൾക്ക് വല്ലാത്ത സങ്കടം തോന്നി.അതുകൊ ണ്ട് അവൾ കരഞ്ഞുകൊണ്ട് മുറിയിലേക്ക് പോയി. എന്റെ മുഖം കറുത്തത് എന്റെ കുറ്റമാണോ എന്നെ ആർക്കും വേണ്ട എന്ന് പറഞ്ഞ് കരയാൻതുടങ്ങി. അപ്പോൾ ജനാലയ്ക്കൽ ഒരു കുഞ്ഞിക്കിളി വന്നു. അവളെ പുറത്തേക്ക് വിളിച്ചു . എന്തിനാണ് വിളിച്ചത് എന്ന് അറിയാൻ പൊന്നു പുറത്തേക്ക് വന്നു. കുഞ്ഞിക്കിളി പറഞ്ഞു . വിഷമിക്കേ ണ്ട എന്റെ കൂടെ വരൂ. പൊന്നു കുഞ്ഞി ക്കിളിയുടെ പിന്നാലെ പോയി .അവർ പോയത് ഒരു കാട്ടിലൂടെആയിരുന്നു. കുറേ ദൂരം നടന്നപ്പോൾ പൊന്നു കുഞ്ഞിക്കിളിയുടെ ചോദിച്ചു . നീ എങ്ങോട്ടാ എന്നെ കൊണ്ടുപോകുന്ന ത്? അപ്പോൾ കുഞ്ഞിക്കിളി പറഞ്ഞു . ഇതാ കുറച്ചു ദൂരം കൂടി മുന്നോട്ടു നടന്നോളൂ .അപ്പോൾ കാണാം. അവൾ കുഞ്ഞിക്കിളി പറയുന്നത് കേട്ട് മുന്നോട്ടു നടന്നു. അപ്പോഴതാ ഒരു വാതിൽ. ഇതെന്താ കാടിന് നടുവിൽ വാതിലോ? അവൾ അതിലൂടെ ധൈര്യത്തിൽ മുന്നോട്ടു നടന്നു. അതാ അവിടെ ഒരു പശു. അവളതിന്റെ അടുത്തേക്ക് ചെന്നു. പശു അവളെ നോക്കി. എനിക്ക് കുറച്ച് പച്ചപ്പുൽ ഇട്ടു തരുമോ? എന്ന് ചോദിച്ചു. അവൾക്ക് സന്തോഷം തോന്നി. അവൾ വേഗം കുറച്ച് പച്ച പുല്ല് ഇട്ടു കൊടുത്തു. അതുകഴിഞ്ഞ് അവൾ മുന്നോട്ടു നടന്നു. അപ്പോഴതാ ഒരു മരം. ആ മരം ഉണങ്ങി കിടക്കുന്നതാണ് കണ്ടത്. അയ്യോ ഈ മരം ഉണങ്ങി അല്ലോ? മരം ചോദിച്ചു. എനിക്ക് കുറച്ച് വെള്ളം ഒഴിച്ച് തരുമോ ? പൊന്നു അതിശയ ത്തോടെ ആ മരത്തെ നോക്കി. പിന്നെ ചുറ്റും നോക്കി . അതാ അവിടെ ഒരു പുഴ കണ്ടു. അവൾ പുഴയുടെ അടുത്ത് ചെന്നു. അപ്പോൾ പുഴ ചോദിച്ചു. എന്താണ് വേണ്ടത്. അവൾ അതിശയിച്ചുപോയി. വീണ്ടും ചോദിച്ചു. അപ്പോൾ അവൾ പറഞ്ഞു. മരത്തിന് കുറച്ച് വെള്ളമൊഴിച്ചു കൊടുക്കാൻ വന്നതാണ്.പുഴ പറഞ്ഞു. ശരി പക്ഷേ ഒരു കാര്യം എന്നെ ഇളക്കി കലക്കാ തെ എടുക്കണം. അവൾ സമ്മതിച്ചു. അവൾ മെല്ലെ കാൽ വെച്ച് വെള്ളം എടുത്തു കൊണ്ടുപോയി മരത്തിൽ ഒഴിച്ചു. അതോടെ ആ മരം തളിർത്തു വന്നു. മരത്തിന് അവളുടെ സങ്കടം മനസ്സിലായി. എല്ലാവരെയും സഹായിക്കുന്ന ഒരു മനസ്സ് ഉണ്ടെന്ന് മനസിലാക്കിയ മരം പറഞ്ഞു . നീ പോയി ആ പുഴയിൽ വെള്ളം കലക്കാതെ നല്ലപോലെ ഒന്നു മുങ്ങി എഴുന്നേൽക്കണം.മരം പറയുന്നത് കേട്ട് പുഴയിൽ പോയി അവൾ മുങ്ങി എഴുന്നേറ്റു. അപ്പോൾ അവൾ കണ്ട കാഴ്ച അവളെ തന്നെ അത്ഭുതപ്പെ ടുത്തി. പുഴയിൽ അവളുടെ പ്രതിബിം ബം കണ്ട് അവൾ ഞെട്ടി. പാൽ വെണ്ണ പോലെ നിറം വെച്ച് നല്ല സൗന്ദര്യവതി യായി മാറി പൊന്നു . അവൾ വീട്ടിലേക്ക് മടങ്ങി. എല്ലാവരും അത്ഭുതപ്പെട്ടു നിന്നു. അവളെ കണ്ട് മിന്നുവിന് ഒട്ടും ഇഷ്ടമായില്ല. എന്നെക്കാളും ഭംഗിയോ. അവൾ പൊന്നുവിന്റെ അടുത്തേക്ക് ചെന്നു .ഒന്നു തൊട്ടു നോക്കി. പൊന്നുവിനെ അമ്മയും അച്ഛനും ദൃഷ്ടിചുറ്റി ഇട്ടു. ഇതെല്ലാം കണ്ട മിന്നുവിന് ദേഷ്യം വന്നു പൊന്നു നടന്ന കാര്യങ്ങളെല്ലാം അച്ഛനോടും അമ്മയോടും പറഞ്ഞു. ഇതു കേട്ട് മിന്നു പൊന്നു പറഞ്ഞ വഴിയിലൂടെ നടന്നു. മനസ്സു മുഴുവൻ അവളെക്കളും നല്ല നിറവും സൗന്ദര്യവും എനിക്ക് വേണം എന്ന ചിന്തയായിരുന്നു. അപ്പോൾ ഒരു വാതിൽ കണ്ടു. അതിലൂടെ നടന്നപ്പോൾ പൊന്നു പറഞ്ഞ പശുവിനെ കണ്ടു . പശു അവളോട് കുറച്ചു പച്ചപ്പുല്ല് ഇട്ടു തരാൻ പറഞ്ഞു. പക്ഷേ അത് ഉണ്ടോ അവള് കേൾക്കുന്നു. അവൾ വേഗം കുറച്ച് ഉണങ്ങിയ പുല്ലുകൾ ഇട്ടുകൊടുത്തു മുന്നോട്ടു നടന്നു.അപ്പോഴതാ ആ മരം . അവൾ മരത്തിൻറെ അടുക്കൽ ചെന്നു. വെള്ളമൊഴിച്ചു തരുമോ എന്ന് മരം ചോദിച്ചു. അപ്പോൾ അതാ ഒരു പുഴ. അവള് പുഴയുടെ അടുത്തുചെ ന്നു. പുഴ പറഞ്ഞു.എന്നെ കലക ക്കാതെവെള്ളം എടുത്തോളൂ അവൾ കേട്ട ഭാവം നടിച്ചില്ല . അവൾ ആ മൺകുടം ഉപയോഗിച്ച് കലക്കി മറിച്ചു വെള്ളം എടുത്തു കൊണ്ടുപോയി മരത്തിന് ഒഴിച്ചു. പക്ഷേ ആ മരം ഉണങ്ങിയത് പോലെ നിന്നു. മിന്നു ഉടൻതന്നെ പുഴയിലിറങ്ങി നല്ലതുപോ ലെ നീന്തി കുളിച്ചു മുങ്ങി എഴുന്നേറ്റു.അവളുടെ പ്രതിബിംബം കണ്ട മിന്നു അലറി നിലവിളിക്കാൻ തുടങ്ങി. കറുത്തിരുണ്ട് എന്തോ പോലെയായി മിന്നുവിന്റെ മുഖം. അവൾക്ക് അവളുടെ തെറ്റ് മനസ്സിലായി. ഒരിക്കലും അവളുടെ സൗന്ദര്യവും കഴിവും മറ്റുള്ളവരെപ്പോ ലെ ആവണം എന്ന് വിചാരിക്കരുത്. ദൈവം തന്ന സൗന്ദര്യവും , കഴിവും എപ്പോഴും നമുക്ക് പ്രിയപ്പെട്ടതാണെന്ന് എല്ലാവരും കരുതണം.

നന്ദ വിവേക്
8A ജി എച്ച് എസ് എസ് ചാല
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - കഥ