പരിസ്ഥിതി നാം നശിപ്പിച്ചതിൽ പിന്നെ
ദുരിതങ്ങൾ മാത്രം പിന്നിടുന്നു.
പ്രളയവും ഓഖിയും ഭൂകമ്പവും
പ്രകൃതിയുടെ പ്രതികാരമായിടുന്നു.
പുഴകൾ നികത്തി,കുന്നിടിച്ചു
ജലമൂറ്റി ഊറ്റിയെടുത്തു നമ്മൾ
ഇപ്പൊഴിപ്പാതകളെല്ലാം
അനിശ്ചിതം നിശ്ചലം
കാടുകൾ ശാന്തം മലകളും ശാന്തം
പക്ഷി -മൃഗാദികൾ ശാന്തിയിൽ തന്നെ
പക്ഷേ മനുഷ്യനു ശാന്തിയില്ല.
ഒരു 'കുഞ്ഞനെ,ക്കൊണ്ടു ശാന്തിപോയി.
തേജസ്വിനി
7 എ ജി എച്ച് എസ് എസ് ചാല കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - കവിത