ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/ കാലം തെറ്റുന്ന കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കാലം തെറ്റുന്ന കേരളം

നാം ഇന്ന് ജീവിക്കുന്ന ഈ ആധുനിക കാലഘട്ടത്തിൽ നമ്മൾ നേരിടുന്ന ഒരു വിഷയമാണ് പരിസ്ഥിതി മലിനീകരണം.മാലിന്യക്കൂമ്പാരമായി ആയി നമ്മുടെ ഈ കൊച്ചു കേരളം ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്.കേരളം ഒരു ദിവസം പുറന്തള്ളുന്നത് ഉദ്ദേശം 10000 ടൺ മാലിന്യമാണ്.ഏതെങ്കിലും രീതിയിൽ സംസ്ക്കരിക്കപ്പെട്ടു ന്നത് വെറും 5000 ടൺ മാലിന്യം മാത്രമാണ്.അല്ലാത്ത തൊക്കെ കേരളത്തിലങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്നു.കേരളത്തിൽ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രതിസന്ധി മാലിന്യം ആണെന്ന് മാറി വരുന്ന സർക്കാർ ഏറ്റു പറഞ്ഞിട്ടും മാലിന്യസംസ്കരണത്തിന് ഫലപ്രദമായ മാർഗങ്ങൾ ഇനിയും തുടങ്ങാൻ നമുക്ക് സാധിച്ചില്ല എന്നതാണ് സത്യം.ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും പുറത്തു വിടുന്ന പുക വായു വിനെ മലിനീകരണപെടുത്തുക വഴി പരിസ്ഥിതിക്ക് ദോഷം ചെയ്യുകയും ചെയ്യുന്നു.ഏതുനിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന പകർച്ചവ്യാധികളിലേക്കുള്ള തീകൊള്ളികൾ ആണ് നാം കവറിൽ കെട്ടി ഇങ്ങനെ വലിച്ചെറിയുന്നത്.നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി തന്നെയാണ് പകർച്ചവ്യാധി യായ കോ വിഡ് 19 എന്ന കൊറോണ .ഒരുവശം നോക്കുമ്പോൾ കേരളത്തിലെ ലോക് ഡൗൺ കാരണം പരിസരങ്ങൾ ശുദ്ധമായി കൊണ്ടിരിക്കുകയാണ്.ഇപ്പോൾ വായുമലിനീകരണം ഇല്ല .ജലമലിനീകരണം ഇല്ല .ഒന്നുകൾ ഇടിക്കുന്നില്ല.എല്ലാ കാര്യത്തിലും പ്രകൃതിക്ക് ഗുണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.പ്രകൃതി മലിനീകരണം കാരണം കേരളത്തിലെ കാലാവസ്ഥയിൽ പോലും മാറ്റം ഉണ്ടായിട്ടുണ്ട്.ഓസോൺ പാളികളിലെ വിള്ളലുകൾ കാരണം കേരളത്തിൽ ചൂട് 100 വർഷത്തിനുള്ളിൽ 4.5 ഡിഗ്രിസെൽഷ്യസ് കൂടുമെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്.കാലം തെറ്റി വരുന്ന മഴയും പ്രകൃതിദുരന്തങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു. പരിസ്ഥിതി എന്നത് കേരളീയർക്കു വളരെ വിലയേറിയ ഒന്നാണ്.ആധുനിക കാലഘട്ടത്തിലെ കേരളക്കാർ മറന്നു പോയതും ഇതുതന്നെയാണ്.പണ്ടുകാലങ്ങളിൽ ഉള്ള ശുദ്ധവായുവും ഭക്ഷണവും കഴിക്കാൻ ഈ വരുന്ന തലമുറയ്ക്കും സാധിക്കണമെങ്കിൽ നാം പരിസ്ഥിതിയെ സംരക്ഷിക്കണം.കിളികളുടെ നാഥങ്ങളും പൂക്കളുടെ സുഗന്ധവും ഏറ്റു വളരട്ടെ നമ്മുടെ കൊച്ചു കേരളം.പരിസ്ഥിതി ശുചീകരണം എന്നും വിലപ്പെട്ടതാണ്.ഏതു പ്രതിസന്ധിയും നമ്മൾ ഒറ്റക്കെട്ടായി അതിജീവിക്കും.നല്ലൊരു നാളിൻ ആയി പരിസ്ഥിതിയെ സംരക്ഷിക്കു.

മുഹമ്മദ് സാഹിദ് സി
8 H ജി എച്ച് എസ് എസ് കണ്ണാടിപറമ്പ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം