ഗവ എച്ച് എസ് എസ് , കലവൂർ/അക്ഷരവൃക്ഷം/മരണം കല്പിക്ക‍ുന്ന‍ു .... സ്വപ്നങ്ങൾ തച്ച‍ുടയ‍്ക്ക‍ുന്ന‍ു....

Schoolwiki സംരംഭത്തിൽ നിന്ന്
മരണം കല്പിക്ക‍ുന്ന‍ു .... സ്വപ്നങ്ങൾ തച്ച‍ുടയ‍്ക്ക‍ുന്ന‍ു....

<
ആ നിമിഷങ്ങളിലെ അവൾക്ക‍ുള്ളിലെ ആത്മസംഘർഷങ്ങൾക്ക‍ും അതിര‍ുകളില്ലാതെ ആ കൗമാര ഹ‍ൃദയത്തിൽ നിന്ന് അളവില്ലാതെ അണപൊട്ടിയൊഴ‍ുകിയ പള‍ുങ്ക‍ുമണികളേക്കാൾ കാഠിന്യമ‍ുള്ള കണ്ണീർ കണങ്ങൾക്ക‍ും ച‍ുറ്റ‍ും ക‍ൂടിനിന്ന് അന‍ുശോചനമറിയിച്ച‍ും പരസ്പരം സ്വന്തം ഓർമ്മകൾ തികഞ്ഞ ഉൾവിളിയോടെയ‍ും അവിശ്വസനീയമെന്നോണം പങ്ക‍ുവെയ്‍ക്ക‍ുന്നവർക്ക‍ുമിടയിൽ രണ്ട് ഗ്രഹങ്ങളിലെന്നപോലെ അകലവ‍ും അന്തരവ‍ും ഉണ്ടായിര‍ുന്ന‍ു. താൻ ആദ്യമായി ആനന്ദലയനത്തോടെ ജീവിതത്തിൽ കണ്ട തന്റെ തമാശകൾക്ക‍ും കളിചിരികൾക്ക‍ും ആകാംക്ഷയ‍ുടേയ‍ും കളിചിരിയ‍ുടേയ‍ും നിറം പകർന്ന തന്റെ ഓരോ ഉയർച്ചയില‍ും പതർച്ചയില‍ും ആശംസകള‍ും ആത്മവിശ്വാസവ‍ും പകർന്ന ആ മ‍ുഖം പെട്ടന്ന് മണ്ണോട് ചേർന്ന് അപ്രത്യക്ഷമായപ്പോൾ ഒര‍ു നിമിഷം അവസാനമായി ഒന്ന‍ു കാണ‍ുവാൻ മാത്രമേ അവളെക്കൊണ്ട് സാധിച്ച‍ുള്ള‍ൂതന്റെ ലോകമായി കണക്കാക്കിയ അമ്മ മനസ്സിന് താൻ മനസ്സിൽ വരച്ചിട്ട പ‍ുഞ്ചിരിയ‍ുടെ ചിത്രവ‍ുേമായി തന്റെ വിശാലമായ തേങ്ങല‍ുകള‍ുടേയ‍ും ആത്മസംഘർഷങ്ങള‍ുടേയ‍ും നെട‍ുവീർപ്പ‍ുകൊണ്ട് വീർപ്പ‍ുമ‍ുട്ട‍ുന്ന ചിന്താമണ്ഡലത്തില‍ുടലെട‍ുത്ത ലോകത്തോട‍ും ദൈവത്തോ ട‍ും മന‍ുഷ്യജീവിതത്തോട‍ുമ‍ുള്ള ഒര‍ു ചോദ്യങ്ങള‍ുടെ ഞെര‍ുക്കത്തിൽ അവൾ ഒര‍ു പോള കണ്ണടയ്‍ക്കാതെ നിലകൊള്ള‍ുകയാണ്. മ‍ുറ്റത്ത് തടിച്ച‍ുക‍ൂടിയ ആള‍ുകൾ ഒഴിഞ്ഞപ്പോൾ അച്ഛൻ മ‍ുഖത്തെ വരണ്ട‍ുണങ്ങിയ കണ്ണീർച്ചാല‍ുകൾ കൈകൾ കൊണ്ട് അമർത്തിത്ത‍ുടച്ച‍ുകൊണ്ട് അവൾക്കരികിൽ വന്ന‍ു.ഒര‍ു പേമാരി പെയ്തൊഴിഞ്ഞെന്നോണം നീണ്ട നെട‍ുവീർപ്പ‍ുകൊണ്ട് മകളെ തലോടി. തലോട‍ുമ്പോൾ എന്തോ ചിന്തകളിലേയ്‍ക്ക് ആഴ്‍ന്ന് പോയ അച്ഛൻ പെട്ടന്ന് ഞെട്ടി തിരഞ്ഞപോലെ മകളോട് പറഞ്ഞ‍ു. മോളേ അന‍ു സമയമിത്രയായിട്ട‍ും നീ ഒര‍ു ത‍ുള്ളി വെള്ളം പോല‍ും കഴിച്ചില്ലല്ലോ.അച്ഛൻ വന്നതോ പറഞ്ഞതോ ഒന്ന‍ും അറിയാതെ അന‍ു തന്റെ നിശ്ചലമായ ഇര‍ുപ്പ് ത‍ുടർന്നു. പ്രതികരണങ്ങളില്ലാത്തപ്പോഴ‍ും അവള‍ുടെ കണ്ണീര‍ുപ്പ‍ുള്ള തേങ്ങൽ ത‍ുടിക്ക‍ുന്ന അവള‍ുടെ കവിള‍ുകളില‍ൂടെ കാഴ്ചക്കാർക്ക് ഒര‍ു തേങ്ങലായി ഒഴ‍ുകിക്കൊണ്ടേയിര‍ു ന്ന‍ു.അവള‍ുടെ ആ ഇരിപ്പ് അച്ഛനെ വല്ലാതെ അലട്ട‍ുകയ‍ും വേദനിപ്പിക്ക‍ുകയ‍ും ചെയ്തിര‍ു ന്ന‍ു.അച്ഛൻ പിന്നേയ‍ും ത‍ുടർന്നു അന‍ൂ വര‍ു ഭക്ഷണം കഴിക്ക‍ു മോളേ.... ഇത്തവണ അച്ഛന്റെ തേങ്ങല‍ുകള‍ുടെ പരിഭവത്തിനർത്ഥമെന്നോണം അവൾ അച്ഛനെ ഒന്ന് നോക്ക‍ുകമാത്രം ചെയ്ത‍ു. ആ നോട്ടത്തിൽ എല്ലാമറിഞ്ഞിട്ട‍ും അച്ഛനെന്തിന് എന്നോടിങ്ങനെ പറയ‍ുന്ന‍ു എന്നൊര‍ു അദ‍ൃശ്യ ചോദ്യവ‍ും ഒളിഞ്ഞ് കിടക്ക‍ുന്ന‍ുണ്ടായിര‍ുന്ന‍ു.കാര്യമായ പ്രതികരണങ്ങളൊന്ന‍ുമില്ലാത്ത അന‍ുവിനെ കണ്ട മ‍ുത്തശ്ശി അച്ഛനോടായി പറഞ്ഞ‍ു..... അവൾക്ക് വേണ്ടാന്ന് വെച്ചാ നിർബന്ധിക്കേണ്ട ക‍ുട്ട്യേ... മനസ്സിന് താങ്ങാൻ കഴിയ‍ുന്നതൊന്ന‍ുമല്യാലോ സംഭവിച്ചത്... അവള് വ്യസം കരഞ്ഞ് തീർക്കട്ടെ.മ‍ുത്തശ്ശിയ‍ുടെ വാക്ക‍ുകൾക്ക് അന‍ുസരണ പ്രകടിപ്പിച്ച് അച്ഛൻ മ‍ുറിവിട്ട് ഉമ്മറത്തേയ്‍ക്ക് പോയി. നേരം സന്ധ്യമയങ്ങി ഇര‍ുട്ടണഞ്ഞ് ആള‍ുകൾ ഒഴിഞ്ഞപ്പോൾ അച്ഛൻ ഏതോ ഏകാന്തനെപ്പോലെ മകള‍ുടെ അരികിൽ വന്ന് ഒന്ന‍ുമ‍ുരയാടാതെ കാവൽക്കാരനെപ്പോലെ ഇര‍ുന്ന‍ു.ഏറെ നേരമായ‍ുള്ള നിശബ്ദതയെ തച്ച‍ുതകർത്ത‍ുകൊണ്ട് തന്റെ ഉള്ളിൽക്കിടന്ന് മ‍ുരണ്ട‍ുകൊണ്ട് മ‍ുറവിളി ക‍ൂട്ട‍ുന്ന ചോദ്യങ്ങള‍ുടെ ആകെത്ത‍ുകയെന്നോണം പതറിയ സ്വരത്തിൽ കരഞ്ഞ് തണ‍ുത്ത മ‍ുഖത്തോടെ അവൾ പറഞ്ഞ‍ു.... അച്ഛനറിയ്യ്വോ ഈ ലോകത്ത് മനേ‍ുഷ്യജീവിതം അതിര‍ുകളാൽ ബന്ധിച്ചതാണ്.മന‍ുഷ്യന്റെ കഴിവ‍ുകൾക്ക‍ും ആഗ്രഹങ്ങൾക്ക‍ും സ്വപ്നങ്ങൾക്ക‍ും എന്തിന് ജീവിതത്തിന‍ുവരെ അതിര‍ു കൽപ്പിച്ചിട്ട‍ുണ്ട്.നേര് പറഞ്ഞാൽ മന‍ുഷ്യൻ ജനിക്ക‍ുന്നത‍ുപോല‍ും അതിര‍ുകള‍ുടേയ‍ും പരിമിതികള‍ുടേയ‍ും ലോകത്താണ്.ജീവിതത്തിന്റെ അതിര് ഭേദിച്ചാണ് അമ്മ നമ്മളെ വിട്ട് എന്നന്നേ യ്‍ക്ക‍ുമായി പോയി മറഞ്ഞത്.... ഇത‍ും പറഞ്ഞ് ആർത്തലച്ച് പൊട്ടിക്കരഞ്ഞ‍ു കൊണ്ട് അവൾ അച്ഛന്റെ നെഞ്ചിലേയ്‍ക്ക് വീണ‍ു.എന്റെ നെഞ്ചിൽ തലചായ്‍ച്ച് കൊഞ്ചി മറിഞ്ഞ് ക‍ുഞ്ഞിക്കൊല‍ുസ്സ‍ും ക‍ുല‍ുക്കി നടന്ന പാവാടക്കാരി ഇന്ന് അന‍ുഭവങ്ങള‍ുടെ വെളിച്ചത്തിൽ സങ്കടങ്ങള‍ുടെ ഉൾപ്രേരണയിൽ സംസാരിക്ക‍ുന്ന‍ു.അച്ഛൻ തന്റെ ഉള്ളിൽ തിളച്ച് മറിഞ്ഞ തേങ്ങൽ ഉള്ളിലൊളിപ്പിച്ച‍ുകൊണ്ട് മകളെ തലോട് ആശ്വസിപ്പിച്ച‍ു..... മോള് പറഞ്ഞത് ഏറെക്ക‍ുറെ ശരിയാണെങ്കില‍ും അതിൽ ചെറിയൊര‍ു തിര‍ുത്ത‍ുണ്ട്. ചെറ‍ുതല്ല വലിയോര‍ു തിര‍ുത്ത് മ‍ന‍ുഷ്യന്റെ തന്നെ ഭാവി വിധി നിർണ്ണയിക്ക‍ുന്ന തിര‍ുത്ത് മോളന‍ുഭവങ്ങളില‍ൂടെ മനസ്സിലാക്ക‍ും.... അച്ഛന്റെ വാക്ക‍ുകൾക്ക് പ‍ുർണ്ണ വിശ്വാസമേന്നോണം അവൾ നേർത്ത മയക്കത്തിലേയ‍ക്ക് ഉതിർന്ന് വീണ‍ു. പിന്നീട് ദിവസങ്ങൾ മാസങ്ങളായ‍ും മാസങ്ങൾ വർഷങ്ങളായ‍ും ആ അച്ഛന്റേയ‍ും മകള‍ുടേയ‍ും ജീവിതം ഒര‍ു പ‍ുഴയ‍ുടെ ഒഴ‍ുക്കിനേക്കാൾ വേഗത്തിൽ ഒഴ‍ുകിപ്പോയി. നിറഞ്ഞൊഴ‍ുകിയ മിഴകൾക്ക് മ‍ുന്നിൽ അദ‍ൃശ്യമായ അമ്മയ‍ുടെ മ‍ുഖത്തിന്ന് മ‍ുന്നിൽ തന്റെ എല്ലാ സമ്മാനങ്ങള‍ും സമർപ്പിച്ചിട്ട് തനിക്കായി ഉഴിഞ്ഞ് വെച്ച അച്ഛന്റെ ജീവിത സ്വപ്നങ്ങൾക്ക് നിറം പകർന്ന് പഠനത്തില‍ും പാഠ്യേതര വിഷയങ്ങളില‍ും തന്റെ മിട‍ുക്ക് കാണിച്ച് അച്ഛന്റെ വർദ്ധിച്ച‍ുവര‍ുന്ന കഷ്ടപ്പാട‍ുകളില‍ും കര‍ുത്തായി നിലകൊണ്ട് അവര‍ുടെ ജീവിതത്തിലിന്ന് അനശ്വരമായ ഒര‍ു ദിനമാണ്. അമ്മയ‍ുടെ വേർപാടിൽ കരി നിഴൽ വീണ അന‍ുവിന്റേയ‍ും അച്ഛന്റേയ‍ും മനസ്സിൽ ഇന്ന് ലക്ഷ്യസാക്ഷാത്ക്കാരത്തിന്റെ വെളിച്ചം വീശ‍ുകയാണ്. അന‍ുവിന്റെ ഇര‍ുപത്തിയൊന്നാം പിറന്നാളിന്റെ സന്തോഷത്തോടൊപ്പം ഇന്ന് അന‍ുശ്രയ എന്ന പേരിന് മ‍ുൻപിൽ രണ്ട് ഔദ്യോഗിക അക്ഷരങ്ങള‍ും ക‍ൂടിച്ചേര‍ുകയാണ് . തന്റെ അച്ഛന്റെ കഷ്ടപ്പാട‍ുകൾക്ക‍ും തന്റെ ഹ‍ൃദയത്തിലെന്ന‍ും വെളിച്ചം വീശ‍ുന്ന തന്റെ അമ്മയ‍ുടെ അന‍ുഗ്രഹത്തിന്റേയ‍ും ലോക സ്രഷ്ടാവിന്റെ കടാക്ഷത്തിന്റേയ‍ും അന്ത്യഫലമാണിതെന്ന് വിശ്വസിക്ക‍ുവാൻ ഇഷ്ടപ്പെട‍ുന്ന അന‍ുശ്രയ ഇന്ന് Dr. അന‍ുശ്രയ ബാലചന്ദ്രൻ ആണ്.അച്ഛന്റെ മ‍ുന്നിൽ ‍ഡോക്ടറിന്റെ വെള‍ുത്ത കോട്ട‍ുമിട്ടെത്തിയ അന‍ുശ്രീയ‍ുടെ നെറ്റിയിൽ അച്ഛൻ നിറകണ്ണ‍ുകളോടെ ച‍ുംബനം കൊട‍ുത്ത‍ു.ശേഷം തന്റെ അഭിമാനത്തിന്റെ നിറസ‍ൂചകമായി സ്തെതസ്കോപ്പ് പൊന്ന‍ുമോള‍ുടെ കഴ‍ുത്തിലണിയിച്ച‍ു. എന്നിട്ട് മകളെ വിളിച്ച് തലയിൽ തലോടിക്കൊണ്ട് പറഞ്ഞ‍ു.... മോളോർക്ക‍ുന്ന‍ുണ്ടോ അമ്മ നമ്മളെ വിട്ട് പോയ ആ ദിവസം മോള് അച്ഛനോട് പറഞ്ഞ കാര്യം.അന‍ു പ‍ുഞ്ചിരിയോടെ പറഞ്ഞ‍ു..... ഓർക്ക‍ുന്ന‍ുണ്ടച്ഛാ... പക്ഷെ അച്ഛൻ പറഞ്ഞ ആ തിര‍ുത്ത് എന്താണെന്ന് എനിക്ക് പ‍ൂർണ്ണമായ‍ും മനസ്സിലായിട്ടില്ല. അന‍ു ചെറിയ ജാള്യത്തോടെ പറഞ്ഞ‍ു. അച്ഛൻ ചെറ‍ു പ‍ുഞ്ചിരിയോടെ പറഞ്ഞ‍ു... മന‍ുഷ്യന‍ും അതിര‍ുകള‍ും തമ്മിൽ ബന്ധമ‍ുണ്ട്. എന്നാൽ മോള് പറഞ്ഞതിലെ തെറ്റ്. മന‍ുഷ്യന്റെ ജീവിതത്തിന് മരണം അതിർ കല്പിച്ചിട്ട‍ുണ്ട് . അത‍ുപോലെ കഴിവ‍ുകൾക്ക‍ും വികാരങ്ങൾക്ക‍ുമൊക്കെ. പക്ഷെ മന‍ുഷ്യന്റെ ആഗ്രഹങ്ങൾക്ക‍ും സ്വപ്നങ്ങൾക്ക‍ും അതിര് കല്പിച്ചിട്ടില്ല. മന‍ുഷ്യന്റെ ആഗ്രഹങ്ങൾ അതിര് ഭേദിക്ക‍ുമ്പോഴാണ് ദ‍ുരാഗ്രഹമായി മാറ‍ുന്നത്.സ്വപ്നങ്ങൾ എപ്പോഴ‍ും അതിര‍ുകൾ തച്ച‍ുടയ്‍ക്ക‍ുന്നതായിരിക്കണം. മോൾക്ക് മനസ്സിലായോ. അച്ഛൻ പറഞ്ഞത് എനിക്ക് മനസ്സിലായി. മന‍ുഷ്യന്റെ അതിര‍ുകൾ മരണം കല്പിക്ക‍ുന്ന‍ു സ്വപ്നങ്ങൾ അത് തച്ച‍ുടയ്‍ക്ക‍ുന്ന‍ു . അല്ലേ അച്ഛാ... അതേ മോളെ അച്ഛൻ അകമഴിഞ്ഞ സന്തോഷത്തോടെ മകളെ നോക്കി.

അസ്നാമോൾ മജീദ്
9C ജി.എച്ച്.എസ്.എസ്. കലവ‍ൂർ,ആലപ്പ‍ുഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ