Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനീകരണം
നമ്മൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പരിസ്ഥിതിമലിനീകരണം. മനുഷ്യർ കാണിക്കുന്ന ഓരോ പ്രവർത്തികളും പരിസ്ഥിതി മലിനീകരിക്കുകയാണ് അതിന് ഒരു ഉദാഹരണമാണ് പ്രളയം. പ്രളയത്തിനു കാരണം മനുഷ്യർ തന്നെയാണ്.മനുഷ്യർ കുന്നുകളും കായലുകളും മരങ്ങളും എന്നിവയെല്ലാം നശിപ്പിക്കുന്നതാണ്. പുഴകൾ മാലിന്യം കൊണ്ട് നിറയുന്നു. നെൽപ്പാടങ്ങൾ നികത്തി വലിയ വലിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നു അതാണ് വലിയ പ്രളയത്തിന് തന്നെ കാരണം.മനുഷ്യർ കാണിക്കുന്ന ഈ പ്രവർത്തികൾ പ്രകൃതിയായ നമ്മുടെ അമ്മയെ തന്നെ നശിപ്പിക്കുകയാണ്. പ്രളയം പോലെ തന്നെ വലിയ ദുരന്തമായിരുന്നു ഉരുൾപൊട്ടൽ. അതിനു കാരണം മനുഷ്യർ തന്നെയാണ്. മനുഷ്യർ കുന്നിടിച്ച് നിരത്തി അവിടെ റിസോർട്ട് പണിയുന്നു, ഫ്ളാറ്റുകൾ നിർമ്മിക്കുന്നു ഇങ്ങനെയുള്ള പ്രവർത്തിയാണ് വലിയ മഹാമാരിയായി വന്ന ഉരുൾപൊട്ടലിലും കാരണം. മനുഷ്യരുടെ ഈ പ്രവർത്തി കാരണം ആദ്യമായി വന്ന പ്രളയം ലോകത്തെത്തന്നെ പിടിച്ചുകുലുക്കിയ മറിച്ചു. നിരപരാധിയായ നിരവധി ജനങ്ങൾ മരിച്ചു. മണ്ണിനെ സ്നേഹിച്ചു ജീവിച്ച് ഒരായിരം മനുഷ്യർ, ദുഷ്ടന്മാരായ മനുഷ്യർ കാണിക്കുന്ന പ്രവൃത്തികൾക്ക് ബലിയാകുന്നത്. നിരപരാധിയായ ഭൂമിയേയും മണ്ണിനെ സ്നേഹിച്ച മനുഷ്യരാണ്. ആദ്യം പ്രളയം വന്നപ്പോൾ ഈ മനുഷ്യർ പഠിച്ചില്ല. രണ്ടാമതും വന്നു മിന്നൽ പ്രളയം എന്നിട്ടും പഠിച്ചില്ല. ഈ അമ്മയായ പ്രകൃതിയെ നശിപ്പിക്കാതെ മനുഷ്യർ അടങ്ങില്ല. പിന്നെ എങ്ങനെയാണ് പരിസ്ഥിതി മാലിന്യങ്ങൾ മാറുന്നത്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|