ഗവ എച്ച് എസ് എസ് , കലവൂർ/അക്ഷരവൃക്ഷം/കിളിർത്ത‍ുവര‍ുന്നതേയ‍ുള്ള‍ൂ .....കീറി മ‍ുറിക്കപ്പെട്ട ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
കിളിർത്ത‍ുവര‍ുന്നതേയ‍ുള്ള‍ൂ .....കീറി മ‍ുറിക്കപ്പെട്ട ലോകം

ഇതാ വീണ്ട‍ുമൊര‍ു മഹാമാരിയെ കേരളം. ഈ അട‍ുത്തകാലത്തായി നമ‍ുക്ക് അടിക്കടി പ്രഹരങ്ങളേറ്റ‍ുകൊണ്ടിരിക്ക‍ുകയാണ്. 2018 ലെ പ്രളയം, നിപാ വൈറസ് ഇപ്പോളിതാ കൊറോണ യ‍ും.പ്രളയത്തേയ‍ും നിപയേയ‍ും അതിജിവിച്ച് മ‍ുന്നേറിക്കൊണ്ടിര‍ുന്ന കേരളത്തെ വിഴ‍ുങ്ങാൻ സ‍ൂര്യന്റെ ഊർജ്ജമത്രയ‍ും ആവാഹിച്ചെത്തിയ ഇത്തിരിക്ക‍ുഞ്ഞൻ അതാണ് കൊറോണ.ഒന്നിച്ചൊറ്റക്കെട്ടായി കൈകോർത്താൽ കൊറോണയ‍ും പമ്പകടക്ക‍ും.നിർദ്ദിഷ്ട സമയം വരെ കാര്യഗൗരവമില്ലാതെ പ‍ുറത്തിറങ്ങാതെയ‍ും കൈകൾ കഴ‍ുകിയ‍ും നമ്മളാൽ കഴിയ‍ുന്നത് നമ‍ുക്ക് ചെയ്യാം.അങ്ങനെ നമ‍ുക്ക‍ും ഈ യജ്ഞനത്തിൽ പങ്കാളികളാകാം.പ്രതീക്ഷയ‍ുടെ പ്രകാശം നമ‍ുക്ക് മ‍ുന്നിൽ വീണ് ത‍ുടങ്ങി. അതിന് കാരണം ഒര‍ുപാട് പേരാണ്. ഒന്ന്. കൊറോണയെ പിടിച്ച് കെട്ടാൻ പ‍ുതിയ പദ്ധതികൾ ആവിഷ്ക്കരിക്ക‍ുന്ന ശക്തമായ നേത‍ൃത്വം. രണ്ട് നമ്മ‍ുടെ പ‍ുണ്യം എന്ന് വിശേഷിപ്പിക്കാവ‍ുന്ന നമ്മ‍ുടെ ആരോഗ്യ പ്രവർത്തകർ. അവർ ജീവൻ പണയം വെച്ച് നമ‍ുക്കായി പ്രവർത്തിക്ക‍ുകയാണ്.സ്വന്തം ജീവിതം ഇര‍ുട്ടിലാക്കി അവരെ വിശ്വസിക്ക‍ുന്നവരെ പിടിച്ച‍ുയർത്താന‍ുള്ള കഠിന ശ്രമത്തിലാണവർ.ഒര‍ു പക്ഷേ നമ‍ുക്ക് മ‍ുന്നിൽ ഇന്നവർ ദൈവത്തിന്റെ പ്രതിനിധികളാണ്. ആരാകണം എന്ന് ചോദിച്ചാൽ ആരോഗ്യ പ്രവർത്തകയാകണം എന്നാണ് എന്റെ ഉത്തരം.മാലാഖമാർ തന്നെയാണവർ. ഊണ‍ും ഉറക്കവ‍ും ഉപേക്ഷിച്ച് നാടിന്റെ കാവൽക്കാരായി പ്രവർത്തിക്ക‍ുകയാണവർ.വിശ്വസിക്ക‍ുന്നവരെ കൈവെടിയാനല്ല കൈപിടിച്ച് ഉയർത്താൻ മാത്രം അറിയാവ‍ുന്നവർ. മ‍ുന്ന് സ്വന്തം ക‍ുട‍ുംബത്തെ പോല‍ും മറന്ന് നമ‍ുക്കോരോർത്തർക്ക‍ുമായി ഇര‍ുപത്തിനാല് മണിക്ക‍ു റ‍ും പ്രവർത്തിക്ക‍ുന്ന പോലീസ് ഉദ്യോഗസ്ഥർ.കൊറോണ കാലത്ത് അവര‍ുടെ കൈയ്യെത്താത്ത മേഖലകളില്ല.ചില സമയത്ത് മര‍ുന്ന് ക‍ൃത്യമായി എത്തിക്ക‍ുന്ന ജീവന്റെ കാവൽക്കാരായി, ചിലപ്പോൾ ഡ്രൈവർമാരായി, ചിലപ്പോൾ അന്നദാതാക്കളായി, മറ്റ‍ുചിലപ്പോൾ ദാഹജലം എത്തിച്ച് തര‍ുന്ന ദൈവത്തെപ്പോലെ. നാല്, പല അത്യാവശ്യങ്ങള‍ും വേണ്ടെന്ന‍ുവെച്ച് ഈ പോരാട്ടത്തിൽ പങ്കാളികളാക‍ുന്ന നാമോരോര‍ുത്തര‍ും.എന്തൊക്കെ പറഞ്ഞാല‍ും പല നിയമങ്ങൾക്ക‍ും സാധിക്കാതെ പോയ ചില കാര്യങ്ങൾ ഈ ഇത്തിരക്ക‍ുഞ്ഞനെക്കൊണ്ട് സാധ്യമായി.മദ്യമില്ലാതെയ‍ും ജീവിക്കാൻ കഴിയ‍ും എന്ന് മദ്യപന്മാർക്ക് മനസ്സിലായി. പല ആഢംഭരങ്ങള‍ും ആഘോഷങ്ങള‍ും അനാവശ്യമായിര‍ുന്ന‍ു എന്ന് ഉറപ്പാക്കി.വായ‍ൂ മലിനീകരണം ഇല്ലാതാക്കി. പ‍ുറത്ത് നിന്ന് വാങ്ങ‍ുന്ന ജംഗ് ഫ‍ുഡ് അനാവശ്യമായിര‍ുന്ന‍ു എന്ന് മനസ്സിലാക്കി. വീട്ട് വളപ്പിൽ വിളയ‍ുന്ന പച്ചക്കറികൾ വീട്ടിൽ തന്നെ പാചകം ചെയ്ത് ഒന്നിച്ചിര‍ുന്ന് കഴിക്ക‍ുന്നതിന്റെ സംത‍ൃപ്തി മനസ്സിലായി.വീട‍ും പരിസരവ‍ും വ‍ൃത്തിയാക്കി. വീട്ടിൽ ക‍‍ൃഷി ത‍ുടങ്ങി. എന്തിനേറെപ്പറയ‍ുന്ന‍ു എന്തിന‍ുമേതിന‍ും ആശ‍ുപത്രി സന്ദർശനം നടത്തി അവിട‍ുന്ന് മര‍ുന്ന‍ുകള‍ും ചില സന്ദർഭങ്ങളിൽ പകർച്ച് വ്യാധികള‍ും നാം സ്വീകരിച്ചിര‍ുന്നത് അനാവശ്യമായിര‍ുന്ന‍ുവെന്ന‍ും നാം മനസ്സിലാക്കി. ജാഗ്രതകളെ ഭേദിച്ച് പ‍ുറത്ത് കടക്ക‍ുന്നതിന‍ു മ‍ുമ്പ് ഒന്നാലോചിക്ക‍ുക കിളിർത്ത് വര‍ുന്നതേയ‍ുള്ള‍ൂ കീറിമ‍ുറിക്കപ്പെട്ട ലോകം. ഒര‍ു പക്ഷേ നിങ്ങൾ കാരണം ഇല്ലാതാക‍ുന്നത് ഈ പ്രപഞ്ചത്തിന്റെ തന്നെ സന്തോഷമാകാം. അതിനാൽ ക്ഷമയോടെ കാത്തിരിക്ക‍ുക. തീർച്ചായയ‍ും കൊറോണയ‍ും തോറ്റ് പിൻമാറ‍ും

ഗൗരീനന്ദ.വി
9 B ജി.എച്ച്.എസ്.എസ്. കലവ‍ൂർ, ആലപ്പ‍ുഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം