ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/അക്ഷരവൃക്ഷം/പരിസ്ഥിതിയും ജീവന്റെ നിലനിൽപ്പും

പരിസ്ഥിതിയും ജീവന്റെ നിലനിൽപ്പും

എല്ലാ ജീവജാലങ്ങളും ജീവിക്കാനായി പരിസ്ഥിതിയെ ആശ്രയിക്കുന്നു. നമുക്ക് ചുറ്റുമുള്ള ചെടികളും മരങ്ങളും പുഴകളും വയലുകളും എല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇവയൊന്നുമില്ലാതെ മനുഷ്യന് നിലനിൽക്കാൻ സാധിക്കുകയില്ല. അതിനാൽത്തന്നെ അവ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

എന്നാൽ ഇന്ന് മനുഷ്യർ പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടൊരിക്കുകയാണ്. കുന്നുകൾ നിരപ്പാക്കിയും വയലുകൾ നികത്തിയും കൊട്ടിടങ്ങൾ കെട്ടിപ്പൊക്കുന്ന മനുഷ്യൻ അവന്റെ തന്നെ നിലനിൽപ്പിനെ ആണ് ഈ പ്രവൃത്തികൾ മൂലം ചോദ്യം ചെയ്യുന്നത്. പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ അമിതമായ കടന്നു കയറ്റത്തിന്റെ ഫലമാണ് കേരളത്തിൽ ഇപ്പോ എല്ലാ വർഷവും ഉണ്ടാകുന്ന പ്രളയം. കാടുകൾ കയ്യേറുകയും മരങ്ങൾ വെട്ടി നശിപ്പിക്കുന്നു. അതു കൊണ്ട് മൃഗങ്ങൾക്കും പക്ഷികൾക്കും അവരുടെ വീടുകൾ ഇല്ലാതാവുകയും അന്തരീക്ഷത്തിലെ ചൂട് കൂടുകയും ചെയ്യുന്നു. ഹോട്ടൽ, ഫാക്ടറി മുതലായവയിൽ നിന്നുമുള്ള മാലിന്യങ്ങൾ പുഴകളിലേക്ക് ഒഴുക്കുന്നതിന്റെ ഫലമായി പുഴകൾ ഇന്ന് മരിച്ചു കൊണ്ടിരിക്കുകയാണ്.

ഈ ഭൂമി നമ്മുടേത് മാത്രം അല്ല. അതു കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. മരങ്ങൾ വച്ചു പിടിപ്പിച്ചും മാലിന്യങ്ങൾ വലിച്ചറിയാതിരുന്നും നമുക്കും നമ്മുടെ വരും തലമുറയ്ക്കും വേണ്ടി പ്രകൃതിയെ സംരക്ഷിക്കാം.

മുഹമ്മദ് ദിയാൻ
4 ബി ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം