മഴയെ എനിക്കിഷ്ടമാണ്
മഴയിൽ നനയാൻ അതിലേറെ ഇഷ്ടമാണ്
മഴയിൽ നനഞ്ഞ ഒരു ചെടിയിൽ
തലോടുവാൻ ഒരുപാട് ഇഷ്ടമാണ്
ജനലരികിൽ മഴയെ കാണുവാനും
കളിവഞ്ചി തീർത്തൊഴുകുവാനും
മഴത്തുള്ളി തട്ടി കളിക്കുവാനും എനിക്കിഷ്ടമാണ്
മഴയുടെ താളം പിടിച്ചും
മഴതോർന്ന മണ്ണിൽ കളിച്ചും
മഴയിലൂടെ അങ്ങനെ നടന്നു നീങ്ങി
ഞാനും മഴയും കൂട്ടായി