ഗവ. ഹൈസ്കൂൾ പാലിശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളപ്പിറവിയ്ക്ക് മുമ്പുതന്നെ പാലിശ്ശേരി എസ്.എൻ.ഡി.പി. ശാഖായോഗം പ്രസിഡന്റ്

ശ്രീ. കുഴിപ്പറമ്പിൽ കൊച്ചാപ്പു അവർകൾക്ക് പ്രാഥമികപള്ളിക്കൂടം കെട്ടിനടത്താനുള്ള അവകാശം

ലഭിച്ചുവെങ്കിലും മുൻകൈയെടുത്ത് നടത്താൻ ആരും തയ്യാറായില്ല. പിന്നീട് എസ്.എൻ.ഡി.പി.

ശാഖയുടെ നേതൃത്വത്തിൽ സ്കൂളിനുള്ള പരിശ്രമങ്ങളാരംഭിച്ചു.

ശ്രീ. കുഴിപ്പറമ്പിൽ കൊച്ചാപ്പു കൈവശത്തിലിരുന്ന ഭൂമി സ്കൂളിനായി വിട്ടുകൊടു

ത്തു. ശാഖാംഗങ്ങളുടെ ശ്രമദാനവും സംഭാവനകളും ഉപയോഗപ്പെടുത്തി നിർമ്മാണം തുടങ്ങി.

എന്നാൽ 1961-62 വർഷത്തേക്ക് സർക്കാർ സ്കൂൾ മാത്രം അനുവദിച്ച സാഹചര്യത്തിൽ പ്രസ്തുത

ഭൂമിയും നിർമ്മിതികളുമെല്ലാം സ്കൂളിനായി വിട്ടുകൊടുക്കുകയാണുണ്ടായത്.

1961 ജൂൺ മാസത്തിൽ കുട്ടികളുടെ പ്രവേശനം ആരംഭിച്ചു. ശ്രീ. സി.ഡി. വർഗ്ഗീസ്

ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. എസ്.എൻ.ഡി.പി. ശാഖാ മന്ദിരവും സമീപത്തുള്ള ശ്രീ. കുഴിപ്പറ

മ്പിൽ കൊച്ചാപ്പുവക കെട്ടിടവും ക്ലാസ്സ് മുറികളായി മാറി. 175 കുട്ടികൾ പ്രവേശനം നേടി. ഒന്നാം

ക്ലാസ്സ് മൂന്ന് ഡിവിഷനുകളും, ഒരു രണ്ടാംക്ലാസ്സുമായിരുന്നു ആരംഭത്തിൽ ഉണ്ടായിരുന്നത്. ഹെഡ്മാ

സ്റ്റർക്ക് പുറമെ ഡപ്യൂട്ടേഷനിൽ വന്ന മൂന്ന് അദ്ധ്യാപകരും ഇവിടെ സേവനമനുഷ്ഠിച്ചു.

സർക്കാർ വക കെട്ടിട നിർമ്മാണം പൂർത്തീകരിച്ച് 1963 മാർച്ച് 29 ന് ഉദ്ഘാടനം നിർവ്വ

ഹിച്ചു. യാത്രാസൗകര്യമില്ലാത്തതിനാൽ കിലോമീറ്ററുകൾ നടന്നുവേണമായിരുന്നു സ്കൂളിലെത്താൻ

അത്യാവേശത്തോടെ നാട്ടുകാരും രക്ഷാകർത്താക്കളും സ്കൂളിനുവേണ്ട സൗകര്യങ്ങളൊരുക്കാൻ

മത്സരിച്ചു. അന്നും ഇന്നും സ്കൂൾ വികസനത്തിൽ അദ്ധ്യാപക - രക്ഷാകർതൃസമിതിയും രക്ഷിതാ

ക്കളും നാട്ടുകാരും വഹിച്ചിട്ടുള്ള പ്രശംസനീയമാണ്.

ചെറുകിട കർഷകരും കർഷകത്തൊഴിലാളികളുമായിരുന്നു നാട്ടുകാരിലധികവും. നാട്ടിൽ

എൽ.പി. സ്കൂൾ തുടങ്ങിയപ്പോഴാണ് 12നുമേൽ പ്രായമുള്ള കുട്ടികളേറെയും സ്കൂളിൽ ചേർന്ന്

അക്ഷരവെളിച്ചം നേടിയത്. ഒരേ വീട്ടിലെ സഹോദരങ്ങൾ ഒരുമിച്ച് ഒന്നാം ക്ലാസ്സിൽ വന്നു ചേർന്ന്

പഠിച്ച അനുഭവം കൗതുകകരമാണ്.

ചുറ്റിലും എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾ വന്നപ്പോൾ ആകെ കുട്ടികൾ 100 ൽ

താഴെയായ ഘട്ടം വരെയെത്തി. പിന്നീട് പി.ടി.എ., അദ്ധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, നാട്ടുകാർ

തുടങ്ങിയവർ വീടുവീടാന്തരം കേറി കുട്ടികളെ സ്കൂളിലെത്തിക്കാൻ പരിശ്രമിച്ചു. പ്രീ പ്രൈമറി,

നേഴ്സറി എന്നിവ തുടങ്ങിയത് അഡ്മിഷൻ ക്രമേണ വർദ്ധിക്കാനിടയാക്കി. തുടർന്ന് ഇംഗ്ലീഷ് മീഡിയം

ക്ലാസ്സുകൾ ആരംഭിച്ചു. 1980-81 വർഷത്തിൽ യു.പി. സ്കൂളായും 2013-14 വർഷത്തിൽ ആർ.എം.എസ്.

എ. ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2015 മാർച്ചിൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച്

പരീക്ഷയെഴുതി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം