ഗവ. ഹൈസ്കൂൾ നെടുമ്പ്രം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

പ്രകൃതി അമ്മയാണ്. അമ്മയെ സംരക്ഷിക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും കർത്തവ്യമാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകം നശിക്കുന്നതിന് കാരണമാകുന്നു. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ആണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ.

നഗരങ്ങൾ എല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ കൂടുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുകയും ചെയ്യുന്നു.

സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ വികസനം പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു. ഇൗ വികസനം പരിസ്ഥിതിയെ ബാധിക്കാത്ത തരത്തിലായിരിക്കണം നടപ്പിലാക്കേണ്ടത്. ഭൂമിയിലെ ചൂടിന്റെ വർദ്ധന, കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയ ഒട്ടേറെ പരിസ്ഥിതി ദോഷങ്ങൾ നമ്മെ അലട്ടുന്നുണ്ട്.

ഭൂമിയിലെ ചൂട് വർധിക്കുന്നതിന് പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ വർധന ആണ്.ഈ വാതകം അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന ആവരണം ഊഷ് മാവിന്റെ പ്രവാഹത്തെ തടഞ്ഞു നിർത്തി അന്തരീക്ഷ താപം വർധിപ്പിക്കുന്നു. ഇത് മൂലം മഞ്ഞ് മലകൾ ഉരുകി സമുദ്രജല വിതാനം ഉയരുകയും ആഗോള കാലാവസ്ഥയിൽ വ്യതിയാനം സൃഷ്ടിക്കുകയും ചെയ്യുന്നു. പേമാരി മൂലം ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഫലപുഷ്ടിയെ ഹനിക്കുന്നു.

പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് വന നശീകരണം. വനം നശിപ്പിക്കുന്നത് തടയുകയും മരങ്ങൾ വെച്ച് പിടിപ്പിക്കുകയും വേണം.

നാം ഓരോരുത്തരും നമ്മളാൽ ആവുന്ന വിധത്തിൽ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണം.

ദിയ അന്ന സിജി
4 എ ജി എച്ച് എസ് നെടുമ്പ്രം
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം