കാടും പുഴയും കാട്ടരുവികളും
കാഞ്ചന ശോഭയിൽ ഒഴുകിടുമ്പോൾ
കോകില നാദവും മയൂര നിർത്തവും
ഇന്ദ്രിയങ്ങൾക്കെന്നും ഇമ്പമേകി
കാവും കുളവും ആരായാൽത്തണലും
ചിത്തത്തിനെന്നും മറക്കുടയായ്
കപ്പയും ചക്കയും മാമ്പഴവും
നാവിലെന്നും രുചിഭേദമേകിയപ്പോൾ
അറിഞ്ഞില്ല നാം നുകർന്നെതെല്ലാം
ഭൂമിതൻ മാറിലെ അമൃതാണെന്ന്
പാടം നികത്തിയും മണ്ണിട്ട് മൂടിയും
കാടിനെ മുച്ചൂട് തകർത്തെറിഞ്ഞും
പുഴയുടെ മാറിലെ മണൽമുത്തു വരിയും
പ്ലാസ്റ്റിക് കവചത്തിൽ നാമോളിച്ചു
നിപ വന്നു മഹാപ്രളയം വന്നു
കൊറോണതാണ് ചൂടിൽ വെന്തുരുകി
മാപ്പു നല്കൂ നീ മമ ധരിത്രിയെ
കാത്തിരിക്കാം പുതു പൊൻപുലരിയെ