ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പൂക്കളും മരങ്ങളും
ദൈവത്തിൻ ദാനമയേ
ചൂഷണം ചെയ്തീടാതെ
കാക്കുക ഇന്ന് നമ്മൾ
 
പൂക്കൾതൻ മധു നുകരും ശലഭങ്ങളും
ചില്ലമേൽ കൂടുകൂട്ടും കുഞ്ഞാറ്റക്കിളികളും
ദൈവത്തിൻ സൃഷ്ടിയല്ലേ
ഭൂമിതൻ വരദാനമല്ലേ

അറിഞ്ഞീടുക ഒന്നു നാം
എല്ലാവരും ഭൂമിതൻ അവകാശികൾ
നാമും അവരും ഭൂമിതൻ അവകാശികൾ
 
പ്രകൃതിയെ സ്നേഹിക്കുക നാം
ചൂഷണം ചെയ്തീടുക വേണ്ടേ വേണ്ടേ
പ്രകൃതി നമ്മുടെ അമ്മയല്ലേ
ജീവജാലങ്ങൾ ദൈവത്തിൻ ദാനമല്ലേ
മറന്നീടരുതിന്നു നാം
എല്ലാവരും നമ്മൾ തൻ സോദരങ്ങൾ

തെരേസ ജോസ്
7A ജി.വി.എച്ച്.എസ്.എസ് കീഴ്വായ്പൂര്
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത