ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ/അക്ഷരവൃക്ഷം/കോവിഡേ നിനക്ക് വിട

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡേ.............. നിനക്ക് വിട

വൈറസുകളുടെ സാമ്രാജ്യത്ത് വേരിയോളവൈറസ് മുഖ്യന്റെ (വസൂരിക്ക് കാരണമായ വൈറസ്) നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ് . കൊറോണ ക്കുട്ടൻ ഓടിക്കിതച്ചു വരുന്നതു കണ്ട് എല്ലാ വൈറസ് കുട്ടന്മാരും ഒന്നു അന്ധാളിച്ചു. "നീ എന്താടാ ഇങ്ങോട്ടേക്ക് ഓടി വരുന്നേ ആ മനുഷ്യന്മാരെയെല്ലാം കൊന്നൊടുക്കാൻ പറഞ്ഞ് വിട്ടതല്ലേ ഞാൻ." മുഖ്യന്റെ വാക്കുകളിലും ആ അന്ധാളിപ്പ് പ്രകടമായിരുന്നു .

"എന്റെ പൊന്നു ചേട്ടന്മാരെ അവന്മാരു ചില്ലറക്കാരല്ല, അവന്മാർക്കു എന്നെ മനസ്സിലായി . എന്നെ കണ്ടുപിടിക്കാൻ വേണ്ടി പുതിയ വിദ്യകൾ വരെ അവന്മാരു കണ്ടു പിടിച്ചു. എനിക്കെതിരെ ഒരു മരുന്നു കൂടി കണ്ടു പിടിച്ചാൽ എല്ലാം തീർന്നു. "

,

വേരിയോള മുഖ്യന്റെ ചങ്കൊന്നു പിടഞ്ഞു.

"എടാ നിനക്ക് എങ്ങനെയെങ്കിലും പെട്ടെന്നു ആരുടേലും ഉള്ളിലേക്കു വലിഞ്ഞു കയറിക്കൂടെ കിരീടവും വച്ചു പോയതാ " "എങ്ങനെയെങ്കിലും ആരുടെയെങ്കിലും ഉള്ളിൽ കയറാമെന്നു വച്ചാൽ അവന്മാർ കൈ കഴുക കൈ കഴുകി എന്നെ പറപ്പിച്ചു കളയും .വെറും കഴുകലല്ല.സോപ്പിട്ട് നശിപ്പിച്ചു കളയും ,നിങ്ങൾക്ക് ഇവിടെ ഇരുന്നു പറഞ്ഞാൽ മതിയല്ലോ ,അവന്മാർക്കു ഭയങ്കര ബുദ്ധിയാ............... രോഗം വന്നവരെയെല്ലാം മറ്റുള്ളവരുമായി ഇടപഴകാതിരിക്കാൻ വേണ്ടി പ്രത്യേകം മുറികളിലാക്കി താമസിപ്പിച്ചു ചികിൽസിക്കുകയാണ്. ബാക്കി ഉള്ളവരെയെല്ലാം വീട്ടിൽ അടച്ചു പൂട്ടിയിരിക്കുവാണെന്നേ........ പിന്നെ ഞാൻ ആരുടെ ഉള്ളിൽ കയറാനാ ? എല്ലാവരെയും കുുറച്ചു നാൾ വീട്ടിലിരുത്താനെങ്കിലും പറ്റിയല്ലോ , അതുമതി. " "എടാ മണ്ടയിൽ ഒന്നുമില്ലാതെ കിരീടം വച്ചു നടക്കുന്നവനെ...... നീയാടാ അവരുടെ മുന്നിൽ തോറ്റത്. ഇതൊക്കെ നിന്നെ തോൽപ്പിക്കാനുള്ള അവരുടെ അടവാണ്. അല്ലാതെ നിന്റെ മുന്നിൽ തോറ്റതല്ല. ഇവൻ ഈ കുടുംബത്തിനെ നാണം കെടുത്തുമല്ലോ എന്റെ വൈറൽ മുത്തി.. ഓരോ വൈറസ് കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോഴും എന്തോരം പ്രതീക്ഷകളായിരുന്നു. എല്ലാം ഇവന്മാര് നശിപ്പിച്ചു. വല്ല വാക്സിനോ പ്രതിരോധകുത്തിവയ്പ്പോ കണ്ടുപിടിച്ച് അവന്മാര് എന്റെ പിള്ളാരെ കൊല്ലുമല്ലോൽ"

കൊറോണക്കട്ടൻ കിരീടം താഴ് ത്തി വച്ച് വിശ്രമിക്കാനിരിക്കുന്നു."അല്ല നീ ഇവിടെ ഇരിക്കാൻ പോവാണോ നീ അങ്ങോട്ട് ചെന്ന് ,വീട്ടിലിരിക്കാതെ കറങ്ങി നടക്കുുന്ന കുരുത്തം കെട്ടവൻമാരുടെ അടുത്ത് ചെന്ന് കേറ്.അവൻമാരു ബാക്കി ഉള്ളവർക്ക് കൊടുത്തോളും "

ആഹാ................ബെസ്റ്റ് നടക്കൂലാന്നെ.പറക്കുന്നക്യാമറ വെച്ച് അവരെയൊക്കെ കണ്ടുപിടിക്കും. പുറത്തിറങ്ങുന്നവന്മാർക്കിട്ട് നല്ല അടിയും കിട്ടും. അടി പേടിച്ച് ആരും പുറത്തിറങ്ങാറില്ല. ഈ പോലീസുകാർക്കൊക്കെ കുറച്ചു നാൾ ലീവെടുത്തു വീട്ടിലിരുന്നുകൂടെ എന്റെ വൈറൽ മുത്തപ്പാ..."

"പിന്നേം പിന്നേം ദുരന്തങ്ങളുടെ ആറാട്ടാണല്ലോ.എന്നേലും ചെയ്യടാ കൊറോണക്കുട്ടാ ......"ഇനി എന്തോ ചെയ്യാനാ...............ഞാനോർത്തു എങ്ങനേലും ഇവൻമാരുടെ ഉള്ളിൽ കയറിയാൽ മതി.ഇവൻമാര് ചികിത്സ കിട്ടാതെ ചത്തോളും എന്ന് എവിടുന്ന് ? ഒരു പേടിയില്ലാതെ കുറെ ആരോഗ്യപ്രവർത്തകരും അധികാരികളും ഉണ്ട്.ഒന്നിനും സമ്മതിക്കൂലാ..........................................

"നിന്റെ കാലം കഴിയാറായി എന്നാണ് തോന്നുന്നത് .ഞാൻ വേറെ വൈറസ് കുഞ്ഞുങ്ങൾ ജനിച്ചോ എന്ന് നോക്കട്ടെ."

"ഓഹോ ഇപ്പൊ ഞാൻ എക്സ്പെയറി ഡേറ്റ് കഴിഞ്ഞോനായി അല്ലേ.ചുമ്മാതല്ല നിങ്ങളെ അവരു പണ്ടേ ഭൂമിയിൽ നിന്നും ഓടിച്ചത്"

വൈറൽ സാമ്രാജ്യത്ത് ചർച്ചകൾ പുരോഗമിക്കുമ്പോൾ നിപ്പ മോനെ അന്വേഷിച്ചു നടന്നു.എല്ലാം അറിയാമായിരിന്നിട്ടും ആ നാട്ടിലോട്ട് പറഞ്ഞു വിട്ടതിനെക്കുറിച്ച് ചോദിക്കാൻ വേണ്ടി നിപ്പയെ അന്വേഷിച്ചു കൊറോണക്കട്ടൻ യാത്ര തുടങ്ങി

ഗ്രീഷ്‍മ കെ രഞ്ജു
10A ഗവ.വിഎച്ച് എസ് എസ് കീഴ്‍വാ.യ്പൂര്
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ