ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലത്തെ ശുചിത്വം
2020 - ലോകം മുഴുവൻ വിറങ്ങലിച്ചുനിൽക്കുന്ന ദിവസങ്ങളിലൂടെ കടന്നുപോവുകയാണ് .നോവൽ കൊറോണ എന്ന് പേരിട്ടുവിളിക്കുന്ന വൈറസ് മൂലം അതിനെ പ്രധിരോധിക്കാനാവാതെ ലോകത്തെ വൻ സാമ്പത്തിക ശക്തികളായ അമേരിക്ക, ഇറ്റലി ,സ്പെയിൻ പോലുള്ള രാജ്യങ്ങളിൽ മരണസംഖ്യ ദിനംപ്രതി കൂടിക്കൂടി വരികയാണ് . എന്നാൽ നമ്മുടെ കൊച്ചുകേരളം ലോകത്തിനുതന്നെ അത്ഭുതമായി മാറുകയാണ് .ഇടയ്ക്കിടെ കൈകൾ സോപ്പിട്ടുകഴുകിയും സാമൂഹിക അകലം പാലിച്ചും എല്ലാവരും വീട്ടിൽത്തന്നെ ഇരുന്നും നാം ഇതിനെ അതിജീവിച്ചുവരുന്നു .ഇവിടെയാണ് വ്യക്തിശുചിത്വത്തിന്റെയും പരിസര ശുചിത്വത്തിന്റെയും പ്രാധാന്യം വർധിക്കുന്നത് .ഇതിനോടകംതന്നെ നമ്മൾ വീടും പരിസരവും വൃത്തിയാക്കിക്കഴിഞ്ഞല്ലോ . ഇനി നാം മഴക്കുമുൻപുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം .കൊതുകുകൾ വളരുന്നത് തടയാൻ വീടും പരിസരവും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കിയും മാലിന്യങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കുകയും അതോടൊപ്പം വ്യക്തിശുചിത്വം പാലിച്ചു രോഗങ്ങളെ പ്രതിരോധിക്കാം ..................


ദേവ്‌ന ബൈജു
3 A ഗവ വെൽഫെയർ എൽ പി സ്കൂൾ ചെറുവാക്കര
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം