ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/അക്ഷരവൃക്ഷം/ഓർമ്മയിൽ ഒരു കൊറോണക്കാലം.......

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മയിൽ ഒരു കൊറോണക്കാലം.......
        നേരം വെളുത്തു. കിളികളുടെ കുശലം പറച്ചിൽ കേൾക്കാം. രാവിലെ തന്നെ വീട്ടിലെ നായ ' ജാക്കി ' കുര തുടങ്ങിയിരിക്കുന്നു.അവനാണ് എനിക്ക് ഏക കൂട്ടായിട്ടുള്ളത്. അവനു തീറ്റ കൊടുത്തു കഴിഞ്ഞപ്പോൾ പാൽക്കാരൻ പാൽ മതിലിനരികിൽ കൊണ്ടുവച്ചിട്ടു പോയി . ചെടികളൊക്കെ നനച്ചു കൊണ്ടിക്കുമ്പോഴാണ് അപ്പുറത്തെ അന്നമ്മയുടെ വിളിയും ചോദ്യവും 'ഇന്നെന്താണ് അമ്മച്ചി പതിവിലും നേരത്തെയാണല്ലോ' അന്നമ്മ ചോദിച്ചു. "ആ അതെ, അവരെല്ലാവരും ഇന്ന് വരുമല്ലോ ഞാൻ പറഞ്ഞിരുന്നില്ലേ...."അവര് പറഞ്ഞു. "ആ എല്ലാപ്രാവശ്യത്തെയും പോലെ പറ്റിക്കലാണോ? "അന്നമ്മ ചോദിച്ചു "ഏയ് അല്ല, ഇപ്രാവശ്യം അവരെല്ലാം വരും കുറച്ചധികം നാളു കഴിഞ്ഞേ ഇനി തിരിച്ചുപോകൂ" അവര് പറഞ്ഞു. 
        ഉച്ച കഴിയുമ്പോഴേക്കും അവരെല്ലാം ഇങ്ങെത്തുമായിരിക്കും. അവർ പോയിട്ട് അഞ്ചു വർഷം കഴിഞ്ഞു .ആദ്യമൊക്കെ എന്നും  വിളിക്കുമായിരുന്നു. കത്തുകളും അയയ്ക്കുമായിരുന്നു. പതിയെ പതിയെ ഫോൺ വിളി കുറഞ്ഞു. കത്തുകളുടെ എണ്ണവും കുറഞ്ഞു. വല്ലപ്പോഴും വിളിച്ചാലായി. അങ്ങോട്ട് വിളിച്ചാലോ ഇടയ്‌ക്കൊന്നും കിട്ടാറില്ല.കിട്ടിയാൽ ഞാൻ തിരക്കിലാണ് കുറച്ചു കഴിഞ്ഞ് വിളിക്കാമെന്ന് പറയും. പിന്നെ തിരിച്ചു വിളിയും ഉണ്ടാവില്ല. ... അവരെല്ലാം തിരക്കിലാണത്രെ ...കുഞ്ഞു മക്കളുടെ ശബ്ദം കേൾക്കാമെന്നു കരുതിയാലോ അവർക്കാർക്കും പണ്ടത്തെപ്പോലെ സ്നേഹമൊന്നും ഇല്ല പണത്തിനു കുറവൊന്നും ഇല്ല. മാസാമാസം അയച്ചുതരും.
       ക്രിസ്മസിന് കാണാൻ വരാമെന്നെല്ലാം ഇടയ്ക്കു വിളിക്കുമ്പോൾ പറയും.പിന്നെ വല്ല കാരണവും പറഞ്ഞു  അവരെല്ലാം ഒഴിഞ്ഞു മാറും. പിന്നീട് കൊറോണ എന്ന മഹാമാരി വന്നതോടെ നാട്ടുകാർക്കും എനിക്കുമെല്ലാം അത് ദോഷം ചെയ്തു. എങ്കിലും എനിക്ക് ദോഷത്തെക്കാളേറെ ഗുണമാണുണ്ടായത്. ഡൽഹിയിൽ കൊറോണ പകർന്നതോടെ അവർക്കു അവിടെ നില്ക്കാൻ പറ്റാതെയായി. മക്കളെല്ലാം ഇങ്ങോട്ടു വരുമെന്ന് പറഞ്ഞു. അപ്പോൾ എനിക്ക് വളരെയേറെ സന്തോഷമായി.  എങ്കിലും അവസാന നിമിഷം വരാതെയാകുമോ എന്നെനിക്കു പേടിയുണ്ടായിരുന്നു.പക്ഷെ ഇന്ന് ഇങ്ങെത്തും എന്നെ കാണാൻ.
        എന്തായാലും ഉടനെ ഒരു തിരിച്ചുപോക്ക് ഉണ്ടാകില്ലെന്നാണ് അവർ പറഞ്ഞത്. എന്തായാലും അഞ്ചു വർഷത്തിന് ശേഷം ഞങ്ങളെല്ലാവരുമൊത്തു കർത്താവിന്റെ ഉയിർപ്പുതിരുന്നാൾ ഇപ്രാവശ്യം ഒന്നിച്ചാഘോഷിക്കും. ലോക്ക്ഡൗൺ കാരണം പള്ളിയിൽ പോയി കുടുംബമായി പ്രാർത്ഥിക്കാൻ പറ്റിയില്ലെങ്കിലും കുറെകാലത്തിനുശേഷം മക്കളുമൊത്തു കുടുംബപ്രാർത്ഥനയുമൊക്കെയായി ,ഇപ്രാവശ്യത്തെ ഈസ്റ്റർ ആഘോഷിക്കാനുള്ള ഭാഗ്യം ദൈവം തന്നു. ഇനി ഈ തറവാട് ആഘോഷങ്ങൾക്കും സന്തോഷങ്ങൾക്കുമായി തയ്യാറാവുകയാണ്. ഇനി മക്കളുടെയും കൊച്ചുമക്കളുടെയും കൂടെ സന്തോഷത്തോടെ കുറച്ചുകാലം...... എന്റെ സങ്കടങ്ങൾക്കും ഒറ്റയ്ക്കുള്ള ജീവിതത്തിനും തൽക്കാലത്തേക്ക് വിരാമമായി.
റിൻസി സിസ്സി റോബർട്ട്
9 എ ഗവ. വി എച്ച് എസ് എസ് കളമശ്ശേരി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കഥ