ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/മനുഷ്യാ നീ ഉണരൂ...

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യാ നീ ഉണരൂ



പ്രിയപ്പെട്ട കൂട്ടുകാരേ എല്ലാവരും വേനലവധി ആഘോഷിക്കുകയല്ലേ?പക്ഷേ മുൻ വർഷങ്ങളിലെ പോലെ അല്ലാ ഇത്തവണത്തെ അവധിക്കാലം.ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാം. ഇന്നു ഞാൻ എന്റെ കൂട്ടുകാർക്കായി ഒരു കഥ പറയാം. എന്റെ കഥയുടെ പേര് മനുഷ്യാ നീ ഉണരൂ എന്നാണ്.
         ഇൗ കഥ നടക്കുന്നത് കുറെ വർഷം മുൻപാണ്.
            ഒരു കൊച്ചു ഗ്രാമം, അവിടെ മലകളും പുഴകളും തോടുകളും കുളങ്ങളും പാടങ്ങളും ഒക്കെ ഉണ്ട്.തികച്ചും ഹരിതാഭമായ ഒരു ഗ്രാമം. ഗ്രാമീണ ജീവിതത്തിന്റെ കലർപ്പില്ലാത്ത ഒരു ജനതയെ നമുക്ക് കാണാൻ കഴിയുന്ന ഒരു ഗ്രാമം.പാടങ്ങളിൽ നെൽക്കതിരുകൾ തിളങ്ങി നിൽക്കുന്ന കാഴ്ച കാണാൻ എന്തൊരു ഭംഗിയാണ്.നേർത്ത കണ്ണുനീർ തുള്ളികൾ പോലെ പുഴകൾ ഒഴുകുന്നു. മനുഷ്യ മനസ്സുകളിൽ നന്മയും സമാധാനവും പരസ്പര വിശ്വാസം സ്നേഹവും കാരുണ്യവും മാത്രം നിറഞ്ഞു നിന്നിരുന്ന ഒരു കാലം.
            അങ്ങനെ ഇരിക്കെ ഒരു ദിവസം പട്ടണത്തിൽ നിന്നും ഒരു വലിയ കാർ കവലയിൽ വന്നു നിന്നു.കാറിനുള്ളിൽ നിന്നും രണ്ടു പേര് ഇറങ്ങി അടുത്തുള്ള ചായപീടികയിൽ കയറി."ചേട്ടാ,കടുപ്പത്തിൽ രണ്ടു ചായ" അവരിൽ ഒരാൾ പറഞ്ഞു.രണ്ടു പേരും അവിടെ കണ്ട ബെഞ്ചിൽ ഇരുന്നു.ചായകടകാരൻ പിള്ളചേട്ടൻ രണ്ടു പേർക്കും ചായ കൊടുത്തു.എന്നിട്ട് ചോദിച്ചു "സാറന്മാർ എവിടുന്നു ആണാവോ ?അല്ലാ ഇവിടെങ്ങും മുമ്പ് കണ്ട പരിചയം ഇല്ല അതാ ചോദിച്ചത്"."ഞങ്ങൾ ഇവിടെ ആദ്യം ആയിട്ടാണ്."അവരിൽ ഒരുവൻ പറഞ്ഞു."ഞങ്ങൾ ഇവിടെ കുറച്ചു നാൾ കാണും.ഞങ്ങൾക്ക് താമസിക്കാൻ പറ്റിയ സ്ഥലം വല്ലതും കിട്ടുമോ ചേട്ടാ?".കുടിച്ചു കഴിഞ്ഞ ചായ ഗ്ലാസ് മേശ പുറത്ത് വെക്കുന്നതിനിടയിൽ മറ്റേയാൾ ചോദിച്ചു."ഒാ അതിനെന്താ സാറേ നമുക്ക് തിരകാം."പിള്ളച്ചേട്ടന്റെ മറുപടി.അങ്ങനെ കടയും അടച്ചു പിള്ളച്ചെട്ടനും അവരോടൊപ്പം പോയി.താമസ സ്ഥലം തിരക്കിയുള്ള യാത്രക്കിടയിൽ കാറിലിരുന്ന് ആണ് പിള്ളേച്ചേട്ടൻ കാര്യങ്ങൾ അറിഞ്ഞത്.
         പട്ടണത്തിൽ നിന്നും വന്നിരികുന്നവർ ചില്ലറക്കാരല്ല.അവിടത്തെ ഏതോ ഒരു വലിയ കമ്പനിയിലെ കോൺട്രാക്ടർമാർ ആണ്.നമ്മുടെ ഇൗ ഗ്രാമത്തിൽ എന്തോ ചില പദ്ധതികൾ നടപ്പിൽ ആകാനുള്ള വരവാണ്.എന്തൊക്കെയോ വികസനങ്ങൾ വരാൻ പോകുന്നു എന്ന്.അവർക്ക് താമസത്തിനും ഭക്ഷണത്തിനും ഉള്ള സൗകര്യങ്ങൾ പിള്ളച്ചേട്ടൻ ഏർപ്പാടാക്കി.അതിനവർ നല്ലൊരു തുക പ്രതിഫലവും കൊടുത്തു. നേരു പറയാലോ അവർ പിള്ളച്ചേട്ടനെ കയ്യിൽ എടുത്തു.എന്നിട്ട് അയാളെ കൊണ്ട് തന്നെ ആ ഗ്രാമത്തിൽ ഉള്ളവരെ കയിലെടുക്കാനുള്ള അവരുടെ ശ്രമവും വിജയിച്ചു.പിള്ളച്ചേട്ടന്റെ കടയിലാണ് ആ നാട്ടിലെ ഭൂരിഭാഗം പേരും ചായകുടിക്കാൻ വരുന്നത്.വരാൻ പോകുന്ന വികസനങ്ങൾ നാട്ടുകാർക്ക് ഉണ്ടാകുന്ന നേട്ടങ്ങൾ തൊഴിലില്ലാത്ത വർക്ക് തൊഴിൽ ലഭിക്കും ഇതൊക്കെ കേൾക്കുമ്പോൾ പാവം നിഷ്കളങ്കരായ അവരുടെ മനസ്സിൽ പ്രതീക്ഷകൾ വിരിഞ്ഞു. അവർ പ്രലോഭനങ്ങളിൽ വീണു. അധികം വൈകാതെ തന്നെ ആ നാടു മാറി അവിടുത്തെ ജനങ്ങൾ മാറി.
         നെൽവയൽ നികത്താൻ അനുമതി നൽകി ഉത്തരവായി.ഒരുപാട് ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയും തണലും ആയിരുന്ന മരങ്ങൾ മുറിച്ച് മാറ്റി.വനങ്ങളും വിട്ടില്ല.അവയും കയ്യേറി.പക്ഷി മൃഗാധികളെ കണക്കില്ലാതെ കൊന്നൊടുക്കി.എല്ലാം വെട്ടി തെളിച്ചു.വൻകിട സംരംഭങ്ങൾക്കു വേണ്ടിയുള്ള പടുകൂറ്റൻ കെട്ടിടങ്ങൾ പടുത്തുയർത്തി.എന്തിനേറെ പറയുന്നു അവർ ആ നാടിന്റെ മുഖഛായ തന്നെ മാറ്റി.അതിലേറെ ദുഃഖം ഗ്രാമം നഗരവത്കരിക്ക പ്പെട്ടപ്പോൾ അവിടുത്തെ ജനതയും മാറി പോയി കഴിഞ്ഞിരുന്നു. പരസ്പരം അറിയാനും അറിയിക്കാനും അവർ മറന്നു തുടങ്ങി,മിണ്ടാനും പറയാനും നേരമില്ലാതയി,ഓരോരുത്തരും അവരവരുടെ ലോകത്താണ്,സ്വാർത്ഥത നിറഞ്ഞു നിൽക്കുന്ന അകത്തളങ്ങളും ജീവിതവും മാത്രം.പ്രകൃതിയുടെ സന്തുലിതാവസ്ഥയിൽ വന്ന മാറ്റം ജനജീവിതത്തെയും ബാധിച്ചു.പ്രകൃതിയോടുള്ള മനുഷ്യന്റെ തെറ്റായ ഇടപെടൽ ഇൗ ചൂഷണം അത് അതിര് കവിഞ്ഞ ഒരു വിപത്തായി.പ്രകൃതിക്ക് ഇത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. അവള് പ്രതികരിച്ചു തുടങ്ങി.
           ഹേയ് ,മനുഷ്യാ നീ സ്വയം മനസ്സിലാക്കുക ,പ്രകൃതി ആകുന്ന മാതാവിന്റെ ഹൃദയം പൊട്ടിയുള്ള കരച്ചിൽ ആ പ്രതികാരം അതല്ലേ പ്രളയം ആയും മാരക രോഗകാരിയായ കൊറോണ വൈറസിന്റെ രൂപത്തിലും ഒക്കെ ഇന്നു നമ്മെ വേട്ടയാടുന്നത്.അതെ, ഇനി തിരിച്ചറിവിന്റെ നാളുകൾ ആണ്.ചിന്തിക്കുക,ഉണരുക,ചെയ്തു പോയ തെറ്റുകൾ തിരുത്താൻ ശ്രമിക്കുക,നമുക്ക് ഹാനികരം ആയ ഏതൊരു മഹാമാരിയേയും ചെറുത്തു തോൽപ്പിക്കുക.പ്രകൃതിയെ സ്നേഹിക്കുക.അതിനെ അതിന്റെ വഴിക്ക് വിടുക.മനുഷ്യന് എല്ലാ കഴിവുകളും ജീവിത സൗകര്യങ്ങളും ദൈവം അനുഗ്രഹിച്ചു നൽകിയിട്ടുണ്ട് അതിൽ തൃപ്തരയി ജീവിക്കുക.അവനവനു അർഹതപ്പെട്ടത് മാത്രം സ്വീകരിക്കുക.ഓർക്കുക ,നമ്മളെ പോലെ തന്നെ മൃഗങ്ങൾക്കും പക്ഷികൾക്കും പ്രാണികൽകും സമസ്ത ചരാ ചരഗൽകും ഒരുപോലെ അവകാശ പെട്ടതാണ് ഇൗ പ്രപഞ്ചം.ഉണരൂ,നല്ലതിന് ആയി പ്രവർത്തിക്കൂ.
        കൂട്ടുകാരെ ,ഇത് വെറുമൊരു കഥയല്ല ഇതിൽ എവിടെയൊക്കെയോ നമ്മൾ ഇല്ലേ? നമ്മുടെ നാട് ഇല്ലേ? നമ്മുടെ ജീവിത അനുഭവങ്ങൾ ഇല്ലേ ? അതെ. ഉണ്ട്. ഇത് ഒരു വലിയ പാഠം ആകണം നമുക്ക് എല്ലാവർക്കും .നമ്മുടെ ലോകം പഴയപോലെ ആകാൻ നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.
         സ്റ്റേ ഹോം സ്റ്റേ ഹെൽത്ത്



 

നിരഞ്ജൻ . A.P
4A ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം