ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
പ്രകൃതിയെയും അത് സംരക്ഷിക്കേണ്ടതിനെയും കുറിച്ചാണ് ഞാൻ ഇവിടെ എന്റെ കൂട്ടുകാർക്കു വേണ്ടി എഴുതുന്നത്. ആദ്യ ഘട്ടം വൃക്ഷങ്ങളെ പരിപാലിക്കുന്നതാണ്. പ്രകൃതിയുടെ ഏറ്റവും വലിയ വരമാണ് വൃക്ഷങ്ങൾ. വൃക്ഷങ്ങളാണ് നമുക്ക് ശുദ്ധവായു ലഭിക്കാൻ പ്രധാന കാരണം. നമ്മൾ അതിജീവിച്ച രണ്ട് മഹാപ്രളയങ്ങൾക്കും കാരണം വനനശീകരണമാണ്. മനുഷ്യൻ പ്രകൃതിയോട് കാണിക്കുന്ന ക്രൂരതകളാണ് കാലാവസ്ഥ വ്യതിയാനങ്ങൾക്കും പ്രകൃതിദുരന്തങ്ങൾക്കും കാരണം. ദൈവം അനുഗ്രഹിച്ചു നൽകിയ പ്രകൃതിസൗന്ദര്യം ആണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനുള്ളത്. കേരവൃക്ഷങ്ങൾ നിറഞ്ഞ നാടാണ് കേരളം. എന്നാൽ നമുക്ക് ഇപ്പോൾ കാണാൻ കഴിയുന്നത് റബ്ബർ മരങ്ങളാണ്. പ്ലാസ്റ്റിക്കുകളുടെ അമിത ഉപയോഗവും പ്രകൃതിയ്ക്ക് ദോഷമുണ്ടാക്കുന്നുണ്ട്. നമ്മുടെ ഈ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.
|