ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ/അക്ഷരവൃക്ഷം/അതിജീവനം
കേരളം അതിജീവനത്തിലേയ്ക്ക്
മഹായുദ്ധങ്ങൾ പോലും ഇതുവരെ ലോകത്തെ മുഴുവനായി ബാധിച്ചതായി ഞാൻ കേട്ടിട്ടില്ല. എന്നാൽ കൊറോണ വൈറസ്എന്ന ഈ മഹാമാരി ലോകത്തെയാകെ ബാധിച്ചിരിക്കികയാണ്.ഈ സാഹചര്യത്തിൽ വീട്ടിലിരുന്ന് ശരീരവും മനസ്സും, പരിസരവും വൃത്തിയുള്ളതാക്കി നമുക്ക് സമയം തള്ളി നീക്കാം.ജാതിയും മതവുമില്ലാതെ പണക്കാർ പാവപ്പെട്ടവർ എന്ന വേർതിരിവില്ലാതെ ലോകത്തിനുവേണ്ടി പ്രാർത്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട സമയമായി.തള്ളിക്കളഞ്ഞും തള്ളിപ്പറഞ്ഞതുമായ കൃഷി തൊഴിൽതന്നെ ഇനി നമുക്ക് രക്ഷ.നമ്മുടെ ജീവനും ജീവിതത്തിനും വേണ്ടി തെരുവിൽ പൊരിവെയിലത്ത് വൈറസ്സിൻെറ ഭീഷണിയിലും സ്വന്തം കുടുംബത്തെയും കുഞ്ഞിനെയും അകന്ന് നിന്ന് ആശുപത്രികളിലും ഐസവലേഷനുകളിലുമായി കഴിയുന്ന ഡോക്ടറും നേഴ്സുമാർ പോലീസ് ഉദ്യോഗസ്ഥർക്കും പ്രാർത്ഥനകളോടെ നന്ദി രേഖപ്പെടുത്തേണ്ട സമയമാണ്.പ്രവാസികളേയും തള്ളിക്കളയാതെ ചേർത്ത് പിടിക്കുവാൻ ഭരണകൂടങ്ങൾ ഉണ്ട്.സമ്പന്ന രാഷ്ട്രങ്ങൾപോലും മുട്ടുമടക്കിയ ഈ കാലം നമ്മുടെ കൺമുന്നിലൂടെ കടന്ന് പോകുന്നത് നമ്മൾ കാണുന്നു. പരസ്പരം സഹകരണം,സഹായം ദാനധർമ്മം എന്തിനതികം പാവപ്പെട്ടവർ വിഷു കൈനീട്ടമായ 1 രൂപ നാണയതുട്ടുപോലും സംഭാവന ചെയ്തു .അവരുടെ കേരളത്തോട്,ലോകത്തോടുള്ള സ്നേഹമാണ് വ്യക്തമാകുന്നത്.ആരാധനാലയങ്ങൾ എല്ലാം അടച്ചിട്ടിരിക്കുന്ന ഈ കാലത്ത് നമ്മുടെ ഹൃദയം ദേവാലയമാക്കാം.ക്ഷമയും പങ്കുവെക്കലും പ്രാർത്ഥനകളാക്കാം.പൊലിഞ്ഞുപോയ ജീവനുകൾക്ക് പകരം മറ്റൊന്നുമാകില്ല.ഒത്തുപിടിച്ചാൽ എല്ലാം നമ്മുക്ക് സാധിക്കും എന്ന് കേരളം നമ്മെ പഠിപ്പിക്കുന്നു. ഈ പ്രതിസന്ധിയും കടന്നു പോകും. അതിജീവിക്കാം നമ്മുക്ക് ഒരുമിച്ച്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം