ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/അറബിക് ക്ലബ്ബ്/അറബിക് എക്സ്പോ

അറബിക് ദിനാചരണത്തിന്റെ ഭാഗമായി അറബിക് എക്സ്പോ സംഘടിപ്പിച്ചു. അറബി ഭാഷ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ടതിന്റെ അമ്പതാം വാർഷികത്തിന്റെ തുടർച്ചയായാണ് വിവിധ കലാപരിപാടികളും പ്രദർശനവും സംഘടിപ്പിച്ചത്. ഒരാഴ്ച നീണ്ട പരിപാടികളാണ് നടന്നത്. വിവിധ മത്സരങ്ങൾ, കാലിഗ്രഫി പരിചയപ്പെടുത്തലും കുട്ടികൾക്കുള്ള പരിശീലനവും, അറബിക്ക് കലാ രൂപങ്ങൾ പരിചയപ്പെടുത്തൽ, വിവിധ വലുപ്പത്തിലുള്ള ഖുർ-ആൻ, വിവിധ ഭാഷകൾ കടം കൊണ്ട അറബി പദങ്ങൾ എന്നിവയുടെ പ്രദർശനവും നടന്നു. എല്ലാവർക്കും കാലിഗ്രാഫിയിൽ പേരുകൾ എഴുതി സമ്മാനിച്ചു. ദിനാചരണത്തിന്റെ ഉദ്ഘാടനം എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ നിർവഹിച്ചു. ഹെഡ് മാസ്റ്റർ എ.എസ്. മൻസൂർ, സീനിയർ അധ്യാപിക എം.ആർ. സൗമ്യ, സ്റ്റാഫ് സെക്രട്ടറി എസ്. അജയ് കുമാർ എന്നിവർ പ്രസംഗിച്ചു. അറബി അധ്യാപകരായ അബ്ദുൽ ഷുഹൂദ്, പി. നൗഷാദ്, ത്വയ്യിബ എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക്സമ്മാനങ്ങളും നൽകി.


എക്സ്പോ ഉദ്ഘാടനം എസ് എം സി ചെയർമാൻ ശ്രീ.പ്രേംകുമാർ നിർവഹിക്കുന്നു.
എക്സ്പോ ഉദ്ഘാടനം എസ് എം സി ചെയർമാൻ ശ്രീ.പ്രേംകുമാർ നിർവഹിക്കുന്നു.