ഗവ. യു പി സ്കൂൾ ഭരണിക്കാവ്/അക്ഷരവൃക്ഷം/വൈറസ് - ഒരുപഠനം
വൈറസ് - ഒരുപഠനം
വൈറസ് - ഒരുപഠനം കൊറോണ വൈറസ് ഇൻഫെക്ടഡ് ഡിസീസ് 2019-കോവിഡ് 19 വൈറസുകൾ മാംസ്യ ജനിതകഘടകങ്ങളാണ്. മാംസ്യ തന്മാത്രകൾ എന്നു പറയുമ്പോൾ RNA അല്ലെങ്കിൽ DNA. ഇതിൽ കൊറോണ വൈറസ് RNA വൈറസ് ആണ്. പ്രോട്ടീനുള്ള തന്മാത്ര, RNA മാംസ്യ തന്മാത്രയാണ്. ഇതിനൊരു ആവരണമുണ്ട്-ലിപ്പിഡ്.ഇത് കൊഴുപ്പ് നിർമ്മിതമാണ്. ഇതിനെ ഏറെക്കുറെ നശിപ്പിക്കാനാണ് സോപ്പ്, ഹാൻഡ് വാഷ് , സാനിറ്റൈസർ എന്നിവയുപയോഗിച്ച് കൈ കഴുകുന്നത്. വെളിയിൽ കിടന്നാൽ തനിയേ നശിച്ചുപോകുന്ന വൈറസ് ശരീരത്തിനുള്ളിലായാൽ ഇരട്ടിച്ചുകൊണ്ടിരിക്കും. സാധാരണ ആൽക്കഹോളല്ല 65% ആൽക്കഹോളടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ചാലെ വൈറസിന്റെ ലിപിഡ് ആവരണത്തെ നശിപ്പിക്കാനാവൂ. വൈറസിന് ജീവനില്ല. ജനിതകഘടന മാത്രമാണുള്ളത്. അതിനാൽ ആന്റിബയോട്ടിക് ഔഷധം കൊണ്ട് ഇതിനെ കൊല്ലാൻ കഴിയില്ല. ഒരു രോഗിയുടെ സ്രവത്തുൽ നിന്ന് വരുന്ന വൈറസിന് മൂന്ന മണിക്കൂറ് വരെ വായുവിൽ തങ്ങിനിൽക്കാൻ കഴിയും . അതിനാലാണ‌് അകലം പാലിക്കണമെന്ന് പറയുന്നത്. ആരോഗ്യപരമായ ഒരു ത്വക്കിൽ കൂടി വൈറസിനെ അകത്ത് കടക്കാൻ പറ്റുകയില്ല എന്നാണ് പറയുന്നത്. തൊണ്ട ചൊറിച്ചിൽ, വരണ്ട തൊണ്ട, വരണ്ട ചുമ മുതലായവയാണ് രോഗ ലക്ഷണങ്ങൾ. 25 വയസ്സിനും 45 വയസ്സിനും ഇടയിലുള്ളവർക്ക് രോഗ ലക്ഷണമില്ലാതെ രോഗം വരുന്നുണ്ട്. രോഗവ്യാപനം തടയാൻ വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവ കൃത്യമായും പാലിക്കണം. സോപ്പ്, ഹാൻഡ് വാഷ് , സാനിറ്റൈസർ എന്നിവയുപയോഗിച്ച് കൈകൾ വൃത്തിയാക്കുക, പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, തുടങ്ങിയ കാര്യങ്ങൾ നാം കൃത്യമായും പാലിക്കണം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |