ഗവ. യു പി എസ് ബീമാപ്പള്ളി/അക്ഷരവൃക്ഷം/ ശുചിത്വം മഹത്വം
ശുചിത്വം മഹത്വം
ഒരു ഗ്രാമത്തിൽ അച്ചു അപ്പു എന്നീ രണ്ടു കുട്ടികൾ താമസിച്ചിരുന്നു. അച്ചു വളരെ നല്ല കുട്ടിയായിരുന്നു. അപ്പു അനുസരണക്കേടും കുസൃതിയും ഉള്ളവൻ ആയിരുന്നു. അവർ രണ്ടു പേരും ഒരേ ക്ലാസ്സിലാണ് പഠിച്ചിരുന്നത്. മഴക്കാലം വന്നു. വീട്ടുമുറ്റത്തും സ്കൂൾ പരിസരത്തും ഒക്കെ മഴവെള്ളം കെട്ടിക്കിടന്നു. അപ്പു ചെളിവെള്ളത്തിൽ കളിച്ചു നടന്നു. അവൻ കൂട്ടുകാരെ ചെളിവെള്ളത്തിൽ തള്ളിയിട്ട് ആർത്തുചിരിച്ചു. നല്ല കുട്ടിയായ അച്ചു കളിവള്ളം ഉണ്ടാക്കി മഴവെള്ളത്തിൽ ഒഴുകി വിടുമായിരുന്നു. ഒരാഴ്ച കഴിഞ്ഞു. ചെളിവെള്ളത്തിൽ കളിച്ചതു കാരണം അപ്പുവിന് രോഗം ബാധിച്ചു. അച്ചു അപ്പു വിൻറെ അമ്മയോട് അപ്പു ചെളിവെള്ളത്തിൽ കളിച്ച കാര്യം പറഞ്ഞു. അമ്മ അപ്പുവിനെ നല്ല കുട്ടിയായി വളരാൻ ഉപദേശിച്ചു. വൃത്തിയുടെ പാഠങ്ങൾ അവനെ ബോധ്യപ്പെടുത്തി. അന്നുമുതൽ അപ്പു നല്ല കുട്ടിയായി മാറി
|