അതിജീവനത്തിന്റെ നാളുകൾ പലതും
അനുഭവിച്ചീടുമീ ലോകം
നിദ്രയില്ലാത്തൊരു കാലമാണിന്നയ്യോ ആരോഗ്യമേഖലേം പോലീസുകാർക്കും
കൊറോണയെന്നൊരു വ്യാധിയെ നമ്മൾ
പൊരുതി ജയിച്ചിടും നമ്മളൊന്നായ്...
അതിരില്ല... അതിരില്ല... ദുരന്തകാലങ്ങൾക്ക്
അറുതിയില്ലയോ ലോകമേ നീ...
വിജനമായുള്ളൊരു റോഡുകളിങ്ങനെ
വിശാലമായുള്ളൊരു മനസ്സു മാത്രം.
അതിജീവനത്തിന്റെ നാളുകൾ പലതും
അനുഭവിച്ചീടുമീ ലോകം.