ഗവ. യു പി എസ് കുമ്മനോട്/അക്ഷരവൃക്ഷം/ലോക് ഡൗണും മുത്തശ്ശി മാവും

Schoolwiki സംരംഭത്തിൽ നിന്ന്
ലോക് ഡൗണും മുത്തശ്ശി മാവും


    വിജനമായ ബസ്റ്റോപ്പ്. കുറച്ചു മാറി പുറകിലായി | ഒരു വലിയ മുത്തശ്ശിമാവ് ആരേയോ കാത്തു നിൽക്കുന്ന പോലെ...

നേരം സന്ധ്യയാകാറായി.
അതാ മിന്നുത്തത്ത തിടുക്കത്തിൽ വരുന്നു.
അവൾ ചോദിച്ചു
"എന്താ മുത്തശ്ശി മാവേ സങ്കടപ്പെട്ടിരിക്കുന്നെ?

അതേ മിന്നൂ, അവധിക്കാലം ഇതു വരെ ആയില്ലെ? എന്റെ മാമ്പഴം പെറുക്കാനും മാവിൽ കല്ലെറിയാനും ഒറ്റ കുഞ്ഞുങ്ങളേം കണ്ടില്ല'

മിന്നു: അവധിക്കാലം ഇത്തവണ നേരത്തെ തുടങ്ങിയല്ലോ. അപ്പോ മുത്തശ്ശി ഒന്നും അറിഞ്ഞില്ലേ?

മുത്തശ്ശി: എന്താ?

മിന്നു: ലോകമാകെ മഹാ രോഗം പടർന്നിരിക്കാ.നമ്മുടെ ഈ കൊച്ചു കേരളത്തിലും ബാധിച്ചിട്ടുണ്ട്.

ങ്ങേ ! അതെന്തു രോഗം മുത്തശ്ശിമാവു ചോദിച്ചു.

അതോ. അതാണ് കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19. തൊണ്ടവേദനയും ചുമയുമാ ലക്ഷണം. പനിയുമുണ്ടാകും. രോഗം മൂർച്ഛിച്ചാൽ ശ്വാസതടസ്സമുണ്ടായി മരണം വരെ സംഭവിക്കും. മിന്നു പറഞ്ഞു

മുത്തശ്ശി: ഇതിപ്പോ എവിടുന്നു വന്നു?

മിന്നു: അതേയ്, അങ്ങ് ദൂരെ ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് ഇതിന്റെ ഉദ്ഭവം. അവിടെ നിന്നും ലോകമെമ്പാടും രോഗം പടർന്നു.
മുത്തശ്ശിമാവ്: അതിനിപ്പോ കുഞ്ഞുങ്ങൾ മാമ്പഴം പറിച്ചാലെന്താ? മരുന്നു കഴിച്ചാ അങ്ങ് മാറില്ലേ?

മിന്നു: ഇല്ല മുത്തശ്ശി, ഇതിനു മരുന്നു കണ്ടു പിടിച്ചിട്ടില്ല. മാത്രമല്ല തൊടുന്ന വസ്തുക്കളിലേക്കെല്ലാം വൈറസ് പടരും. സ്രവങ്ങളിലൂടെയും പകരും.അധികം ആളുകളുമായി ഇടപെടാതിരിക്കുകയാണ് പ്രതിവിധി.
മിന്നു തുടർന്നു " മാത്രമല്ല സോപ്പുപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈ കഴുകണം. മാസ്കും ധരിക്കണം.

മുത്തശ്ശിമാവ്: സാനിറ്റൈറോ? മാസ്കോ ? അതെന്താ?

മിന്നു: വെള്ളം കിട്ടാത്തപ്പോ കൈ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ലിക്വിഡ് ആണ് സാനിറ്റൈസർ. അണുക്കളെ നശിപ്പിക്കും.മൂക്കും വായും മറയ്ക്കാൻ മാസക് ഉപയോഗിക്കും.

മുത്തശ്ശിമാവ്: വണ്ടികളും ഓടുന്നില്ല അല്ലേ ?
മിന്നു: ആ ,സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കാ. ആരും പുറത്തിറങ്ങരുതെന്ന്. എന്തിന് പള്ളികളും അമ്പലങ്ങളും വരെ അടച്ചേക്കുവാ

മുത്തശ്ശി മാവ്: അതാ, അവിടെ കുറെ പോലീസ് ഏമൻമാർ നിൽപ്പുണ്ടല്ലോ

മിന്നു: അത് ലോക് ഡൗൺ ലംഘിക്കുന്നവരെ പൊക്കാനാ

മുത്തശ്ശിമാവ്:ങ്ങ്ഹാ, അപ്പോ നിത്യോപയോഗ സാധനങ്ങൾക്കോ?

മിന്നു: അവശ്യ സാധനങ്ങൾക്കായുള്ള കടകൾ മാത്രം കുറച്ചു സമയം തുറക്കും. അന്നേരം കൂട്ടം കൂടാതെ ഒരു മീറ്റർ അകലം പാലിച്ച് കൊണ്ട് വാങ്ങി പോകാം.

മുത്തശ്ശിമാവ്: ഈ രോഗം പക്ഷികൾക്കും മൃഗങ്ങൾക്കുമൊക്കെ വരോ മിന്നൂ?

മിന്നു: മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേയ്ക്കും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്കും പകരും. അങ്ങ് അമേരിക്കയിൽ മൃഗശാലയിലെ കടുവകൾക്ക് മനുഷ്യരിൽ നിന്നും രോഗം വന്നത്രേ

മുത്തശ്ശിമാവ്: അപ്പോ അങ്ങനൊക്കയാ കാര്യങ്ങൾ അല്ലേ.
ഞാനും വിചാരിച്ചു.ഈ മനുഷ്യർക്കിതെന്തു പറ്റീന്ന്. ഒച്ചയും ബഹളവുമില്ല. വാഹനങ്ങളുടെ ചീറിപ്പാച്ചിലും ഹോണടികളുമില്ല. ജാഥകളും തർക്കങ്ങളുമില്ല. നാടു നന്നായീന്നാ ഞാൻ കരുതിയേ
അപ്പോ ഈ മാമ്പഴക്കാലം എന്റെ കുട്ടികൾ വരില്ല അല്ലേ മിന്നൂ?

മിന്നു: ഇത്തവണ ഇനി പ്രതീക്ഷിക്കണ്ട.
നേരം ഇരുട്ടിയല്ലോ അന്നാ ഞാൻ പോട്ടെ മുത്തശ്ശീ?

മുത്തശ്ശിമാവ്: അന്നാ അങ്ങനെയാവട്ടെ മിന്നൂ.
ഇത്രേം പറഞ്ഞു തന്നതിന് ഒരു പാട് നന്ദി.
നാടിനും മനുഷ്യർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

മിന്നു: ശരി മുത്തശ്ശി ......

 

ഹാഷിം മുഹമ്മദ്.വി.എച്ച്
5 A ഗവ.മോഡൽ യു.പി സ്കൂൾ കുമ്മനോട്
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ