ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം

നമുക്ക് അറിയാം പ്രകൃതി എന്നത് ഭൂമിയുടെ മനസ്സാണ്. പ്രകൃതി രമണീയതയും പച്ചപ്പും ഒക്കെ ഉണ്ടങ്കിൽ മാത്രമെ ഭൂമി അതിൻ്റെ പൂർണതയിൽ എത്തു. പ്രകൃതിയെ മനോഹരി ആക്കുന്ന ചെടികളും പുഷ്പങ്ങളും ഒക്കെ അതിൽ ചിലത് മാത്രമാണ്

പ്രകൃതി എന്നത് ഈശ്വരൻ്റെ വരദാനമാണ് അത് സംരക്ഷിക്കേണ്ടത് മനുഷ്യരുമാണ്. പരിസ്ഥിതി സംരക്ഷണം നമ്മുടെ ജീവിതത്തിൻ്റെ അടയാളം ആയി മാറണം .പ്രകൃതിയിൽ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കുവാനുള്ള അവകാശമുണ്ട് നമ്മുടെ കുന്നുകളും മരങ്ങളും എല്ലാം മനുഷ്യൻ നശിപ്പിക്കുന്നു ഇത് നമ്മുടെ ജല ലഭ്യത കുറച്ച് കൊണ്ട് വരുന്നു ഇത് തിരിച്ചറിയാൻ നമുക്ക് കഴിയുന്നില്ല എന്ന് മാത്രം താൻ നശിച്ച് കൊണ്ടിരിക്കുകയാണ് എന്ന് അറിഞ്ഞിട്ടും തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് തണലാവുകയാണ് പ്രകൃതി നമ്മുടെ പ്രകൃതിയോട് ഒരൽപം കരുണ കാട്ടു. ഈ മനോഹാരിതയെ നിലനിർത്തേണ്ടത് നമ്മുടെ കടമയാണ്

ഐശ്വര്യ. എം.കെ
4 A ഗവ.യു.പി. എസ്സ് കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - ലേഖനം