നിനച്ചിടാതെ ഡിസംബറിൽ
ചൈനയിലെ വുഹാനിൽ
മഹാവ്യാധിയാം കൊറോണ
ആദ്യമായി വന്നിതാ
കുറഞ്ഞനാൾ കൊണ്ടിതാ
ലോകമാകെ പടർന്നിതാ
എന്റെ നാട് കേരളം... കേരളത്തിലും വന്നിതാ
സുന്ദരമാം കേരളം, വിറങ്ങലിച്ചു പോയിതാ
കൂട്ടിലായ അവസ്ഥയിൽ, തളർന്നു വീണു പോകാതെ
ഒരുമയോടെ ഒത്തുചേർന്ന് ചെറുത്തിടാം പോരാടിടാം
അകലവും ശുചിത്വവും പ്രതിരോധമായി കരുതിടാം
ഇനിയുമുള്ള ദിനങ്ങളിൽ നല്ലൊരു നാളേക്കായ്
കരുതലോടെ മുന്നേറണം
കൊറോണയെ തുരത്തണം.