ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/ആരോഗ്യമുള്ള നല്ല നാളേയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യമുള്ള നല്ല നാളേയ്ക്കായി......

ലോകം ഇപ്പോൾ അതിഭീകരമായ ഒരവസ്ഥയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. കൊറോണ എന്ന മഹാമാരി ഈ ലോകത്തെ വിഴുങ്ങുകയാണ് . ഓരോ ദിവസവും ഈ വൈറസ് കൂടുതൽ പേരിലേക്ക് പടർന്നുകൊണ്ടിരിക്കുന്നു. മരണ നിരക്ക് വർധിച്ചുകൊണ്ടിരിക്കുന്നു. ഒട്ടുമിക്ക രാജ്യങ്ങളും ഇപ്പോൾ ലോക്‌ഡൗണിലാണ്. ഈ രോഗം കൂടുതൽ പേരിലേയ്ക്ക് പകരാതിരിക്കാനാണിത്. ജനങ്ങൾ അത്യാവശ്യത്തിനു മാത്രമേ പുറത്തിറങ്ങാവൂ. ജോലിക്കു പോകാൻ കഴിയാതെ ധാരാളം പേർ വീടുകളിൽ കഴിയുന്നത്. അവരെ സർക്കാർ നന്നായി സഹായിക്കുന്നുമുണ്ട്. പ്രകൃതി ഇപ്പോൾ ഒരു സ്വയം ശുചീകരണ പ്രക്രിയയിലൂടെ കടന്നു പോവുകയാണ്. ജനങ്ങൾ ലോക്‌ഡൗണിലായത് കാരണം പ്രകൃതിയിലുള്ള മനുഷ്യന്റെ കൈകടത്തൽ ഒരു പരിധി വരെ കുറഞ്ഞിരിക്കുന്നു. വ്യവസായ ശാലകളും മറ്റും പ്രവർത്തിക്കാത്തതിനാൽ ജല, വായു മലിനീകരണതോത് വളരെ ഏറെ കുറഞ്ഞിരിക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇത് മനുഷ്യൻ തന്റെ പ്രവർത്തികളെ പുനർ വിചിന്തനം ചെയ്യേണ്ട സമയവും കൂടിയാണ്. ഈ കോവിഡ്‌ കാലത്തു അനാവശ്യമായി പുരത്തിറങ്ങാതിരിക്കുക, അത്യാവശ്യത്തിനു പുറത്തിറങ്ങുമ്പോൾ മുഖാവരണം ധരിക്കാം, ഇടയ്ക്കിടക്ക് സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകാം... ഇങ്ങനെ ഒക്കെ നമുക്ക് രോഗം പടരുന്ന ചങ്ങല പൊട്ടിക്കാം, പ്രകൃതിയെ നശിപ്പിക്കാതിരിക്കാം, നമുക്കാവശ്യമുള്ള പച്ചക്കറികൾ സ്വയം നട്ടുവളർത്താം അത് രോഗ പ്രതിരോധശേഷിയെ വർധിപ്പിക്കാൻ സഹായിക്കും. ആരോഗ്യമുള്ള നല്ല നാളേയ്ക്കായി നമുക്ക് കൈകോർക്കാം. നമുക്കായി നമ്മുടെ നാടിനായി പൊരുതുന്ന സർക്കാരിനെയും ഡോക്ടർമാരെയും നഴ്സുമാരെയും എല്ലാ ആരോഗ്യപ്രവർത്തകരെയും പോലീസുകാരെയും നമുക്ക് അനുസരിക്കാൻ നാടിന്റെ ജീവനെ കയ്യിൽ പൊതിഞ്ഞു സംരക്ഷിക്കുന്ന പോരാളികളാകാം നല്ലൊരു നാളേക്കായി കാക്കാം. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. തീർച്ച.

ഗൗരി സി ബിനു
7 C ഗവ. യു. പി. എസ്. പൂവച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം