ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/എന്റെ വിദ്യാലയം എന്റെ അഭിമാനം
2024 -25 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങളെ സമ്പുഷ്ടമാക്കുന്നതിനായി അധ്യാപക സംഗമം എന്റെ വിദ്യാലയം എന്റെ അഭിമാനം എന്ന പേരിൽ ഏപ്രിൽ 30 ന് സംഘടിപ്പിച്ചു .പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംമത്തിൽ അധ്യാപകരെല്ലാപേരും പങ്കെടുത്തു. മുൻ വർഷത്തെ മികച്ച പ്രവർത്തനങ്ങൾ , തികച്ചും പരാജയമായ പ്രവർത്തനങ്ങൾ എന്നിവ അധ്യാപകർ അവതരിപ്പിച്ചു. ഒാരോ പ്രവർത്തനവും നടപ്പിലാക്കുമ്പോൾ എടുക്കേണ്ടതായ മുൻകരുതലുകൾ ചർച്ചചെയ്തു. തുടർന്ന് വിദ്യാലയം നടപ്പിലാക്കിയ അക്കാദമിക , ഭൗതീക , സാമൂഹിക പ്രവർത്തനങ്ങൾ ചർച്ച ചെയ്തു . വിദ്യാലയം ഒരു സാമൂഹിക പഠനകേന്ദ്രമാണെന്നും വിദ്യാലയം മികവാർന്ന രീതിയിൽ പ്രവർത്തിക്കുന്നതിന് പൊതു സമൂഹത്തിന്റെ സഹായം അത്യന്താപേക്ഷിതമാണെന്നും ബോധ്യപ്പെടുത്തി. തുടർന്ന് അടുത്ത അക്കാദമിക വർഷത്തിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ അധ്യാപകർ അവതരിപ്പിച്ചു .അവതരിപ്പിച്ച പരിപാടികളിൽ നിന്നും താഴെ പറയുന്നവ നടപ്പിലാക്കാൻ തീരുമാനിച്ചു.
പ്രധാന പ്രവർത്തനങ്ങൾ
- ഡയാറിയം (ഡയറിയെഴുത്ത് പരിപോഷണ പരിപാടി)
- വാർത്തകൾപ്പുറം (പത്രവായന പരിപോഷണ പരിപാടി)
- പുസ്തകചങ്ങാതി ( പുസ്തകവായന പരിപോഷണ പരിപാടി)
- പഠിക്കാം മുന്നേറാം ( പഠനപിന്നാക്കാവസ്ഥ പരിഹരണ പരിപാടി)
- SELP(പഠനത്തിൽ മികവ് പുലർത്തുന്നവർക്കായുള്ള പ്രത്യേക പരിപാടി)
- SPARK(ഇംഗ്ലീഷിൽ മികവ് പുലർത്തുന്നതിനുള്ള പരിപാടി)
- അരങ്ങും അണിയറയും (തനതു പരിപാടി)
തുടർന്ന് അക്കാദമിക മാസ്റ്റർപ്ലാൻ സംബന്ധമായ ചർച്ച നടന്നു. ഒാരോ വിഷയത്തിലും നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ അധ്യാപകർ അവതരിപ്പിച്ചു. അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് രേഖ , കവിത്രാരാജൻ എന്നിവർക്കു ചുമതല നൽകി . വാർഷിക കലണ്ടർ തയ്യാറാക്കുന്നതിന് കവിത്രാരാജന് ചുമതല നൽകി . അടുത്ത വർഷത്തെ ക്ലാസ് ചാർജ് , ചുമതലകൾ എന്നിവ പ്രഥമാധ്യാപകൻ അവതരിപ്പിച്ചു. 2024-25 അക്കാദമിക വർഷം ഏറ്റവും മികവുറ്റതാക്കി മാറ്റാം എന്ന പ്രതിജ്ഞയോടെ അധ്യാപക സംഗമം അവസാനിച്ചു.