ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഹിന്ദി ദിനാചരണം

ഭാരതത്തിന്റെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രധാന്യം ബോധ്യപ്പെടുത്തുന്നതിനായി എല്ലാ വർഷവും സെപ്റ്റംബർ 14 ഹിന്ദി ദിനമായി ആചരിക്കുന്നു.ഭാരതസർക്കാർ ഔദ്യോഗിക ദിനമായ പ്രഖ്യാപിച്ചിട്ടുള്ള ഈ ദിനം സമുചിതമായി വിദ്യാലയത്തിൽ ആചരിച്ചു.

1949 സെപ്റ്റംബർ 14 നാണ് ഹിന്ദി ഭാഷയെ ഔദോഗിക ഭാഷയായും ദേവനാഗരിയെ ഔദ്യോഗിക ലിപിയായും അംഗീകരിച്ചത് .ഹിന്ദി ഭാഷാ വിദഗ്ദനായിരുന്ന ബിയോഹർ രാജേന്ദ്ര സിൻഹയുടെ ജന്മദിനം കൂടെയാണ് സംപ്റ്റംബർ 14

ഹിന്ദി അസംബ്ലി

ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ഹിന്ദി അസംബ്ലി ക്രമീകരിച്ചു.പ്രാർത്തനാഗാനം , പ്രതിജ്ഞ, പത്രവാർത്ത , ചിന്താവിഷയം എന്നിവ ഹിന്ദിയിൽ അവതരിപ്പിച്ചു.

സന്ദേശം

ഹിന്ദി ദിനാചരണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിന്റെ ഭാഗമായ ഹിന്ദി അധ്യാപിക റായിക്കുട്ടി പീറ്റർ ജെയിംസ് , പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് എന്നിവർ അസംബ്ലിയിൽ സന്ദേശം നൽകി.

മത്സരങ്ങൾ

  • സെപ്റ്റംബർ 14 ബുധനാഴ്ച - ക്വിസ് , പോസ്റ്റർ രചന,കഥാരചന, ദേശഭക്തി ഗാനം
  • സെപ്റ്റംബർ 15 വ്യാഴാവ്ച - കേട്ടെഴുത്ത് , പദനിർമാണം, വാർത്ത വായന
  • സെപ്റ്റംബർ 20 ചൊവ്വാഴ്ച - കൈയ്യെഴുത്ത് , വായന , കവിതാരചന

പ്രദർശനം

ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ഒരു പ്രദർശനം സംഘടിപ്പിച്ചു. കഥകൾ , കവിതകൾ , കുറിപ്പുകൾ എന്നിവ രേഖപ്പടുത്തിയ ചാർട്ടുകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്. വിദ്യാലയത്തിലെ എല്ലാ കൂട്ടുകാരം പ്രദർശനത്തിൽ പങ്കെടുത്തു.