ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/അടുക്കളത്തോട്ടം വിളവെടുപ്പ്
ഹരിതകർമ സേനയുടെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വിദ്യാലയവളപ്പിൽ തയ്യാറാക്കിയ പച്ചക്കറിത്തോട്ടത്തിലെ ആദ്യ വിളവെടുപ്പ് ഒക്ടോബർ 31ാം തീയതി പിടിഎ പ്രസിഡന്റ് ശ്രീ.ശ്രീകുമാർ പച്ചക്കറിത്തോട്ടത്തിലെ ചീര മുറിച്ച് സ്കൂൾ ലീഡർ അനുഷ്മയക്കു കൈമാറി നിർവഹിച്ചു. പ്രഥമാധ്യാപകൻ ശ്രീ. സ്റ്റുവർട്ട് ഹാരീസ് , ഇക്കോക്ലബ്ബ് കൺവീനർ ശ്രീമതി രാഖി ,മറ്റു അധ്യാപകർ , ഇക്കോക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിളവെടുത്ത ചീര ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി നൽകുകയും ചീരത്തോരൻ തയ്യാറാക്കി ഉച്ചബക്ഷമത്തോടൊപ്പം വിതരണം ചെയ്യുകയും ചെയ്തു.


