ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി/അക്ഷരവൃക്ഷം/പ്രകൃതിക്കായി
പ്രകൃതിക്കായി
അമ്മ വിളിച്ചപോഴാണ് അവൻ ഉണർന്നത് ഉണ്ണിക്കുട്ടാ.... നിനക്ക് പള്ളിക്കൂടത്തിലേക്ക് ഒന്നും പോകണ്ടേ? പെട്ടന്ന് അവൻ ചാടി എഴുന്നേറ്റു അയ്യോ സമയം പോയി അവൻ ജാലകത്തിലൂടെ നോക്കി ആ മനോഹരമായ കാഴ്ച കണ്ടു. പ്രഭാത സൂര്യന്റെ രശ്മികൾ അവന്റെ മുഖത്തേക്ക് വന്ന് തട്ടി. പാടത്ത് തലയുയർത്തി നിൽക്കുന്ന നെൽകതിരു കൾ, വരമ്പത്തു പണി തുടങ്ങാൻ പോകുന്ന പണിക്കാർ. കിളികൾ പാട്ടു പാടുന്നു . പൂവൻ കോഴിയും പിട കളും വരിയായി നടക്കുന്നു. സൂര്യന്റെ രശ്മികളാൽ തിളങ്ങുന്ന ആമ്പൽ പൂക്കൾ. ഹാ എന്ത് മനോഹരമാണ് ഈ പാടം!!!പെട്ടന്ന് അമ്മയുടെ വിളിവന്നു. ഉണ്ണിക്കുട്ടാ... അയ്യോ സമയം പോയി. പള്ളിക്കൂടത്തിൽ പോയിവന്നാൽ അവൻ ആ പാടത്തിൽ പട്ടം പറ ത്തി കളിക്കും. പരിസ്ഥിതി അവന് വളരെ ഇഷ്ടം ആയിരുന്നു . അവൻ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഉപരി പഠനത്തിനുവേണ്ടി നഗരത്തിലേക്കുപോയി. ഒരു മാസത്തേക്ക് അവിടുത്തെ അന്തരീക്ഷവുമായി അവന് പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല. പഠനമൊക്കെ കഴിഞ്ഞ് അവൻ നാട്ടിൽ തിരികെ എത്തി. അവൻ നാട്ടിൽ എത്തിയപ്പോഴാണ് ആ പാടം നികത്തി അവിടെ ഒരു ഫ്ലാറ്റ് നിർമിക്കാൻ പോകുന്ന കാര്യം അറിഞ്ഞത്. പെട്ടെന്ന് അവനോർത്തു. ആ പാടം നികത്തിയാൽ അവിടെ ജീവിക്കുന്ന ജീവികൾ എന്തു ചെയ്യും? ആ പാവം കർ ഷകരോ? എങ്ങനെ എങ്കിലും ഫ്ലാറ്റ് പണിയുന്നത് തടയണം. ഒരു സമരം ചെയ്താലോ? അങ്ങനെ അവന്റെ കുട്ടുകാരെ എല്ലാം വിളിച്ചു സമരം ചെയ്യാൻ തുടങ്ങി. ഇതിനിടയിൽ നോട്ടീസ് കൊടുത്തുംബോധവത്കരണം നടത്തിയും നാട്ടുകാരെ മുഴുവൻ സമരത്തിൽ പങ്കാളികൾ ആക്കി.അവരുടെ സമരം വിജയിച്ചു.... അങ്ങനെ ആ പാവം കർഷർക്ക് പാടം തിരിച്ചു കിട്ടി.പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിയെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു. പിന്നെ ഒരിക്കലും പരിസ്ഥിതിയെ നശി പ്പിച്ചുകൊണ്ട് ഒരു പ്രവർത്തനവും അവിടെ നടന്നില്ല
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- റാന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- റാന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 26/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ