കൊതിയാവുന്നു കളിച്ചീടാൻ
കൂട്ടരുമൊത്ത് പഠിച്ചീടാൻ
കൊറോണ എന്നൊരു ഭീകരനെ തടുത്ത് നിർത്തുക നാട്ടാരെ
മാമന്മാരുടെ വാക്കുകളെല്ലാം പാലിച്ചീടാം മടിയാതെ
അകലം തമ്മിൽ പാലിച്ചീടാം
കൈകൾ നന്നായി കഴുകീടാം
ശുചിത്വം നമ്മുടെ വിജയ രഹസ്യം
മാസ്ക് ധരിച്ചു നടന്നീടാം പ്രതിരോധിച്ച് തുരത്തീടാം .....