ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/മുത്തശ്ശി മാവും അണ്ണാറക്കണ്ണനും

Schoolwiki സംരംഭത്തിൽ നിന്ന്
മുത്തശ്ശി മാവും അണ്ണാറക്കണ്ണനും

ഒരു നാട്ടിൽ രണ്ട് ദുഷ്ടന്മാരായ മരംവെട്ടുകാർ ഉണ്ടായിരുന്നു. രാമു എന്നും ജിത്തു എന്നുമായിരുന്നു അവരുടെ പേര്. അവർ എന്നും കാട്ടിൽ പോയി മരങ്ങൾ മുറിച്ച് വില്കുമായിരുന്നു അതുകാരണം കാട്ടിലെ മൃഗങ്ങൾക്കും പക്ഷികൾക്കും ഒരുപാട് നാശമുണ്ടായി. പക്ഷികൾക്ക് കൂട് കൂട്ടാനോ പഴങ്ങൾ കഴിക്കാനോ ഒന്നും മരങ്ങൾ ഇല്ലാതായി നാട്ടിലും മഴ കുറഞ്ഞു. ഒരു ദിവസം അവർ കാട്ടിൽ മരം മുറിക്കാൻ എത്തി. അപ്പോഴാണ് രാമു ഒരു വലിയ മുത്തശ്ശിമാവ് കണ്ടത് അവൻ പറഞ്ഞു "എടാ ജിത്തു ,ഈ മുത്തശ്ശിമാവ് നല്ല കനം ഉണ്ട് .ഇത് മുറിച്ചു വിറ്റാൽ നമുക്ക് ഒരുപാട് കാശ് കിട്ടും." അപ്പോൾ ജിത്തു പറഞ്ഞു" എന്നാൽ ശരി നമുക്ക് ഇത് വേഗം വെട്ടാം " ഇതെല്ലാം മുത്തശ്ശി മാവിന്റെ മുകളിലിരുന്ന് അണ്ണാറക്കണ്ണൻ കേൾക്കുന്നുണ്ടായിരുന്നു. അവൻ പറഞ്ഞു "അയ്യോ നിങ്ങൾ ഈ മരം മുറിക്കരുത് ഇതു മുറിച്ചാൽ എങ്ങനെ തണൽ കിട്ടും പക്ഷികൾക്ക് എങ്ങനെ കൂടുണ്ടാക്കാൻ പറ്റും . ഒരാൾക്ക് വിശ്രമിക്കാൻ തോന്നിയാൽ എവിടെ വിശ്രമിക്കും.?" ഇതൊന്നും ശ്രദ്ധിക്കാതെ അവർ മരം മുറിക്കാൻ തുടങ്ങി പെട്ടെന്ന് അണ്ണാറക്കണ്ണൻ "ചിൽ ചിൽ " എന്ന് വിളിച്ചുകൂവി. മൃഗങ്ങളെല്ലാം ഓടിയെത്തി. മുത്തശ്ശിമാവ് മുറിക്കാൻ പോകുന്നത് കണ്ട് മൃഗങ്ങൾ എല്ലാവരുംകൂടി ബഹളം വച്ച് രാമുവിനെയും ജിത്തുവിനെയും പേടിപ്പിക്കാൻ നോക്കി. മൃഗങ്ങളെല്ലാം ഓടി വരുന്നത് കണ്ട് രാമുവും ജിത്തുവും ജീവനുംകൊണ്ട് പേടിച്ചോടി. ഇതുകണ്ട് മൃഗങ്ങൾക്ക് സന്തോഷമായി . അവർ പറഞ്ഞു ഞങ്ങൾ ഈ മരങ്ങൾ മുറിക്കാൻ സമ്മതിക്കില്ല പിന്നീടൊരിക്കലും രാമുവും ജിത്തുവും ആ കാട്ടിലേക്ക് വന്നിട്ടേയില്ല .

GOUTHAMI ARUN
2 B ഗവ. യു. പി. എസ്. പാലവിള
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ