ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/അതിജീവനം പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം പ്രതിരോധം

കൊറോണ അഥവാ കോവിഡ് 19 ഒരു മഹാമാരിയായി പടർന്നു പിടിക്കുന്ന കാലമാണിത്. ലോകമെങ്ങും ഈ വൈറസിനെ തടഞ്ഞുനിർത്താനുള്ള പരിശ്രമത്തിലാണെന്ന് നമുക്ക് എല്ലാപേർക്കും അറിയാം .

ചൈനയിലെ വുഹാനിലാണ് ഈ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത് .ഇപ്പോൾ അമേരിക്കയിലാണ് മരണസംഖ്യ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത് .നമ്മുടെ രാജ്യവും ലോകവും വളരെ ജാഗ്രതയിലാണ് . അതിനാലാണ് നമ്മളിപ്പോൾ പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ലോക്ക് ഡൗണിന്റെ ഭാഗമായി വീടുകളിൽത്തന്നെ കഴിയുന്നത് .ഈ വൈറസിനെ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു .ഈ വൈറസിന് എതിരെയുള്ള വാക്സിൻ കണ്ടുപിടിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ശാസ്ത്രലോകം .ഈ വൈറസിനെ തടഞ്ഞുനിർത്താൻ വഴികൾ ഉണ്ട്.

അതിൽ പ്രധാനമാണ് വ്യക്തിശുചിത്വം . അതായത് തുമ്മുമ്പോൾ തൂവാലകൊണ്ട് വായും മൂക്കും മറയ്ക്കുക ,പൊതു ഇടങ്ങളിൽ തുപ്പാതിരിക്കുക , ആരോഗ്യപരമായ ഭക്ഷണം ശീലിക്കുക ,ഓരോ ഇടവേളകളിലും കൈകൾ ഇരുപതു സെക്കന്റ് നേരം സാനിറ്റൈസറോ ഹാൻഡ് വാഷോ ഉപയോഗിച്ച് വൃത്തിയായി കഴുകുക , ധാരാളം വെള്ളം കുടിക്കുക, മാസ്ക് ധരിക്കുക , സാമൂഹിക അകലം പാലിക്കുക , കഴിവതും വീടിനു പുറത്തിറങ്ങാതിരിക്കുക , അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തുപോകേണ്ടിവന്നാൽ കൈയും കാലും വൃത്തിയായി കഴുകിയ ശേഷം മാത്രം വീട്ടിൽ കയറുക , രോഗമുള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കുക , ഫോണിലൂടെ പരക്കുന്ന വ്യാജ വാർത്തകൾ പങ്കുവയ്ക്കാതിരിക്കുക എന്നിവയാണ് നാം പാലിക്കേണ്ടത് .

ഒരു ഉത്തരവാദിത്വമുള്ള പൗരനെന്ന നിലയിൽ കൊറോണ പടരാതിരിക്കാനും മറ്റ് രോഗങ്ങൾ ഉണ്ടാകാതിരിക്കാനും നാം ജാഗ്രത പാലിക്കണം .

നമ്മുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻപോലും നോക്കാതെ രാവും പകലും പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകർ , പോലീസ് ,ശുചീകരണ പ്രവർത്തകർ എന്നിവർക്ക് നാം എല്ലാ പിന്തുണയും നൽകണം .ഈ രോഗത്തെ നമുക്ക് ഒരുമിച്ചു തടുക്കാം ,ഒരുമിച്ചു പ്രതിരോധിക്കാം .

ഐശ്വര്യ ജെ ആർ
6 B ഗവ. യു. പി. എസ്. പാലവിള
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം