വിദ്യാലയം എന്റെ വിദ്യാലയം
സ്നേഹം നിറഞ്ഞൊരു വിദ്യാലയം
ടീച്ചറും കൂട്ടരും ചേച്ചി ചേട്ടന്മാരും
ഒരുമയോടൊരുമിച്ച വിദ്യാലയം
ഔഷധ കാവുണ്ട് കുളവുമുണ്ട്
ഞാവല്പഴത്തിന്റെ മധുരമുണ്ട്
കളിച്ചു രസിക്കാനിടവുമുണ്ട്
ലൈബ്രറിയുണ്ട് ക്ലാസ്സ് മുറികളുണ്ട്
പഠിച്ചും കളിച്ചും രസിക്കും ഞങ്ങൾ
പിണങ്ങി ഇണങ്ങിക്കഴിയും ഞങ്ങൾ
വിദ്യാലയം നമ്മുടെ വിദ്യാലയം