Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ഭൂമി
<
ശാസ്ത്രം ഇന്നേറെ പുരോഗമിച്ചു. പക്ഷെ നമ്മൾ പുരോഗമനത്തിന്റെ കൊടുമുടി കയറുമ്പോഴും മറു വശത്ത് നമ്മുടെ പരിസ്ഥിതി നശിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനേറ്റവും വലിയ കാരണം മനുഷ്യന്റെ കടന്നു കയറ്റവും അവന്റെ അത്യാഗ്രഹവുമാണ്.
മനുഷ്യപുരോഗതി
യുടെ എല്ലാ ഘട്ടങ്ങളിലും
നമുക്ക് തണലായി നിന്നത്
വനങ്ങളാണ്. എന്നാൽ കാലമേറെചെന്നപ്പോൾ കാട് കട്ടുമുടിക്കുന്നതായി
പുരോഗതിയുടെ ലക്ഷണം. നാട് നാടായിരിക്കണമെങ്കിൽ കാട് കൂടിയേ തീരൂ.
കാടില്ലെങ്കിൽ നാടിനോ
മനുഷ്യനോ നിലനിൽപില്ല.
ഈ സത്യം നാം മനസ്സിലാക്കിയിട്ടും നമ്മൾ
വനങ്ങൾ നശിപ്പിക്കുന്ന
തിൽ ഒരു കുറവും വരു
ത്തിയിട്ടില്ല.
ഭൂമിയെ ഒരു പുതപ്പു
പോലെ പൊതിഞ്ഞു സം
രക്ഷിക്കുന്ന വാതകങ്ങളു
ടെ ഒരു ആവരണമാണ്
അന്തരീക്ഷം. പല രീതി
യിൽ നാം അന്തരീക്ഷം
മലിനമാക്കുകയാണ്. നിരത്തുകളിലേക്ക് വലിച്ചെറി
യുന്ന മാലിന്യങ്ങൾ, വാഹ
നങ്ങളിൽ നിന്നും വ്യവസാ
യശാലകളിൽ നിന്നും പുറ
വിടുന്ന പുക, കീടനാശി
നികളുടേയും രാസവസ്തു
ക്കളുടേയും പ്രയോഗം എന്നിങ്ങനെ അന്തരീക്ഷ
ത്തെ മലിനമാക്കുന്ന വസ്
തുക്കൾ ഏറെയാണ്.ഇവ
യൊക്കെ ശ്വസിക്കുകവഴി
ക്യാൻസർ, ഗുരുതരമായ
രോഗങ്ങൾ ഉണ്ടാകുമെ
ങ്കിലും നാം അന്തരീക്ഷ
മലിനീകരണം കുറയ്
ക്കാൻ തയാറാകുന്നില്ല.
ഭൂമിയിൽ മൂന്നിൽ രണ്ടു
ശതമാനം ജലമാണെങ്കി
ലും ഭൂമിയിലെ ശുദ്ധജല
ത്തിന്റെ അളവ് വെറും
രണ്ട് ശതമാനമാണ്. വ്യവ
സായ ശാലകളിൽ നിന്നും
മറ്റും മാലിന്യങ്ങൾ നദികളിലേക്ക് പുറന്തള്ളുന്നതു
മൂലം ജലമലിനീകരണ
ത്തിന് ആക്കം കൂട്ടുന്നു.
ഓരോ വർഷവും മുപ്പ
ത് ലക്ഷത്തിലധികം പേർ
ജലത്തിൽനിന്ന് പകരുന്ന
രോഗം പിടിപെട്ട് മരിക്ക
ന്നു.
മനുഷ്യന്റെ പ്രവൃത്തി
കൾ മൂലമുണ്ടാകുന്ന കൂടു
തൽ മാലിന്യങ്ങളും ഏറ്റു
വാങ്ങുന്നത് മണ്ണാണ്.
കീടനാശിനികൾ, രാസവസ്തുക്കൾ, ഉപയോഗശേഷം നാം വലി
ച്ചെറിയുന്ന പ്ലാസ്റ്റിക്
എന്നിവ മണ്ണിലെ സൂക്ഷ്മ
ജീവികളേയും മണ്ണിരകളേ
യും നശിപ്പിക്കന്നു.ഇതു
മൂലം മണ്ണിന്റെ ഫലഭൂയി
ഷ്ഠി നഷ്ടമാകുന്നു.
ഒരു വർഷത്തെ വിവിധ
കാലാവസ്ഥാ ഖണ്ഡങ്ങ
ളായി വിഭജിക്കാം. ഇവയാ
ണ് ഋതുക്കൾ.കൃത്യമായ
ഇടവേളകളിൽ ഇവ
ആവർത്തിച്ചു വരുന്നു.
എന്നാൽ ഇതിന് മാറ്റ
മുണ്ടാകുന്ന പ്രതിഭാസ
മാണ് കാലാവസ്ഥാ വ്യതി
യാനം.ഭൂമിയിൽ ഇപ്പോളി
ത് കൂടുതൽ പ്രകടമാണ്.
കാലാവസ്ഥാ നിർണയി
ക്കുന്ന അഞ്ച് ഘടകങ്ങ
ളാണ് വായു, ജലം, മഞ്ഞ്,
ശിലകൾ നിറഞ്ഞ ഭൗമോ
പരിതലം, സസ്യ- ജന്തുജാ
ലങ്ങൾ എന്നിവ.
കാലാവസ്ഥാ വ്യതിയാ
നം മൂലമുള്ള പ്രശ്നങ്ങൾ
നാമിപ്പോൾ അഭിമുഖീകരി
ക്കുകയാണ്. കാലം തെറ്റി
യുള്ള മഴ, അമിതമായ ചൂട്, അടിക്കടിയുണ്ടാകു
ന്ന പ്രളയം എന്നിവ കാലാ
സ്ഥാ വ്യതിയാനം മൂലമു
ണ്ടാകുന്ന വിപത്തുകളാ
ണ്.
കാലാവസ്ഥാമാറ്റത്തിന്
മുഖ്യമായി വഴിവയ്ക്കുന്ന
കാരണമാണ് ആഗോള
താപനം. ആഗോളതാപനം
മൂലം സമുദ്ര നിരപ്പുയരുക
യും അമിതമായ ചൂടുമൂലം
ഹിമാലയത്തിലേയും അന്റാർട്ടിക്കയിലേയും മഞ്ഞുകുന്നതിലുപരി
ഭൂമിയിലെ ജൈവവൈവി
ധ്യം തന്നെ ഇല്ലാതാവുകയ
യാണ്. ഇപ്പോൾ അന്റാർട്ടി
ക്കയിലും ഭൂമിയിലെ തീര
പ്രദേശങ്ങളിലും നമ്മൾ കാണുന്നത് നൂറു വർഷ
ങ്ങൾക്കു ശേഷം കണ്ടെ
ന്നിരിക്കില്ല എന്നാണ് ശാസ്ത്രം പറയുന്നത്.
ഇതിന്റെ പ്രധാന കാരണ
ക്കാരായ വാതകങ്ങളാണ്
ഗ്രീൻഹൗസ്, കാർബൺ
ഡൈ ഓക്സൈഡ്, മീഥെയ്ൻ എന്നിവ.
നമ്മുടെ പരിസ്ഥിതിയെ കാലാവസ്ഥാമാറ്റം, ആഗോളതപനം എന്നിങ്ങ
നെയുള്ള ഗുരുതരമായ
പ്രശ്നങ്ങളിൽ നിന്നും
മുക്തയാക്കാൻ വേണ്ടി
പ്രവർത്തിക്കുന്ന ഒരുകൂട്ടം
മനുഷ്യരും, സംഘടനകളു,
ഉടമ്പടികളും ഇന്ന് നിലവിലുണ്ട്.
കാലാവസ്ഥാമാറ്റത്തി
നെതിരെ പ്രവർത്തിച്ച
തിൽ ലോകശ്രദ്ധയാകർ
ഷിച്ച പെൺകുട്ടിയാണ്
ഗ്രേറ്റ ത്യുൻബർഗ്. Friday
for future എന്ന സംഘടന
ഗ്രേറ്റ സ്ഥാപിക്കുകയും
എല്ലാ വെള്ളിയാഴ്ചയും
കാലാവസ്ഥാമാറ്റത്തിനെ
തിരെ ലോകനേതാക്കളു
ടെ ശ്രദ്ധയാകർഷിക്കാൻ
ഗ്രേറ്റ സമരത്തിനു പോകുകയും ചെയ്യുന്നു.
ഇതുപോലെ തന്നെ കാലവസ്ഥ മാറ്റം എന്ന
ഗുരുതര വിഷയങ്ങ ലോക
ശ്രദ്ധയിലേക്കുകൊണ്ടു വന്ന ആഗോള സംഘടനയാണ് IPCC.
1988-ൽ ഐക്യരാഷ്ട്ര
സ്ഥ രൂപം കൊടുത്ത ഈ
സംഘടനയിൽ വിവിധ
ലോകരാജ്യങ്ങളിലെ സർ
ക്കാർ പ്രതിനിധികൾ ഉൾ
പ്പെടുന്നു. ജനീവയാണ്
ആസ്ഥാനം.UN ഫ്രെയിം
വർക്ക് കൺവെൻഷൻ
ഓൺ ക്ലൈമറ്റ് ചെയ്ഞ്ച്
ഉടമ്പടി എത്രമാത്രം നിറവേറിയിട്ടുണ്ട് എന്ന്
പരിശോധിക്കുകയാണ്
IPCC യുടെ മുഖ്യലക്ഷ്യം.
കാലാവസ്ഥാ വ്യതിയാ
നം ചെറുക്കാനായി
ആഗോളതലത്തിൽ നില
വിൽ വന്ന പ്രധാനപ്പെട്ട
കരാറുകളിലൊന്നാണ്
പാരിസ് ഉടമ്പടി.UNFCC
നിർദേശം നടപ്പാക്കുന്ന
തിന്റെ ഭാഗമായാണ് ഇത്
നിലവിൽവന്നത്.ആഗോള
താപനത്തിന്റെ തോക്
കുറയ്ക്കാൻ ലോകരാജ്യ
ങ്ങളെ പ്രേരിപ്പിക്കുന്നതാ
ണ് പാരിസ് ഉടമ്പടി.
നമ്മുടെ പരിസ്ഥിതിയെ
സംരക്ഷിക്കേണ്ടത് നാമോ രോരുത്തരുടേയും കടമ
യാണ്. വരും തലമുറയ്ക്ക്
നമ്മുടെ ഭൂമി വാസയോഗ്യമാവാൻ നമുക്ക് ഒത്തുചേരാം.
ത്വിഷ.ജി.ആർ.നായർ
|
7 എ ഗവ.യു.പി.എസ്സ്.ആലന്തറ ആറ്റിങ്ങൽ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 05/ 02/ 2024 >> രചനാവിഭാഗം - ലേഖനം
|