ഗവ. യു.പി.എസ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനമാക്കരുത്

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനമാക്കരുത്

ഒരിടത്തൊരിടത്ത് വിശ്വനാപുരം എന്നൊരു ഗ്രാമമുണ്ടായിരുന്നു. ആ ഗ്രാമത്തിൽ ഒരു മനോഹരമായ പുഴയുമുണ്ടായിരുന്നു.എല്ലാ ആവശ്യത്തിനും ആ പുഴയിൽ നിന്നാണ് ജനങ്ങൾ വെളളമെടുത്തിരുന്നത്. അങ്ങനെയിരിക്കെ ഒരു മുതലാളി അവിടെയെത്തി.അയാൾ അവിടെ ഒരു തുകൽ ഫാക്ടറിയും തുടങ്ങി. ദുഷ്ടനായിരുന്ന അയാൾ ഫാക്ടറിയിലെ മാലിന്യമെല്ലാം ആ പുഴയിലേക്കാണ് ഒഴുക്കിവിട്ടിരുന്നത്. വൈകാതെ പുഴ മലിനമായി.നാളുകൾ ഏറെ കഴി‍ഞ്ഞു.കടുത്ത വേനൽക്കാലം വന്നു.ജനങ്ങളെല്ലാം വെളളം കിട്ടാതെ വലഞ്ഞു.ആ കൂട്ടത്തിൽ നമ്മുടെ മുതലാളിയുമുണ്ടായിരുന്നു.ഒരുനാൾ താൻ ചെയ്ത ദ്രോഹത്തെക്കുറിച്ച് അയാൾ ഓർത്തു. പരിസ്ഥിയെ മലിനമാക്കിയതുകൊണ്ടാണ് ഈ അവസ്ഥ വന്നത്.അന്നു മുതൽ അയാൾ പരിസ്ഥതിയെ സംരക്ഷിക്കാൻ തുടങ്ങി. പിറേറന്ന് തന്നെ മഴ പെയ്യുവാനും തുടങ്ങി.അങ്ങനെ അയാൾ ഒരു പാഠം പഠിക്കുകയും ചെയ്തു.

പെട്ര മരിയ റെജി
4 ഗവ:യു.പി.സ്കൂൾ,കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ