ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/ഗ്രന്ഥശാല
മലയാളം അദ്ധ്യാപികയായ ശ്രീമതി നസീറബീഗത്തിന്റെ മേൽനോട്ടത്തിൽ സ്ക്കൂൾലൈബ്രറി നല്ലരീതിയിൽ ഉപയോഗിക്കുന്നു. വിവിധ വിഭാഗങ്ങളിലായി അയ്യായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമുണ്ട്.വിദ്യാർഥികളെല്ലാരും തന്നെ ലൈബ്രറി നന്നായി വിനിയോഗിക്കുന്നു.എല്ലാ വർഷത്തിലും ആർ എം എസ് എ ഫണ്ട് വിനിയോഗം ചെയ്ത് പുതിയതും കുട്ടികളുടെ ആവശ്യത്തിനുള്ളതുമായ പുസ്തകങ്ങൾ വാങ്ങി ലൈബ്രറി വിപുലീകരിക്കാറുണ്ട്.ലൈബ്രറിയിൽ കുട്ടികൾക്കായി വായനക്കുറിപ്പ് രേഖപ്പെടുത്താൻ ഒരു റെക്കോർഡ് സൂക്ഷിക്കുന്നുണ്ട്.കൂടാതെ വായിച്ച പുസ്തകങ്ങളുടെയെല്ലാം വായനക്കുറിപ്പുകൾ അവരവരുടെ ഭാഷാപഠനരേഖയിൽ എഴുതി സൂക്ഷിക്കുന്നുണ്ട്.